Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നിങ്ങൾക്കൊന്നും ഇംഗ്ലിഷ് അറിഞ്ഞൂടെ?'; ബല്ലാത്ത പഹയന് വീണ്ടും കൈയ്യടി

ballatha-pahayan

നിങ്ങൾക്കൊന്നും ഇംഗ്ലിഷ് അറിഞ്ഞൂടെ? ഇംഗ്ലിഷ് വായിക്കാൻ അറിഞ്ഞൂടെ, പറഞ്ഞു കേട്ടാൽ മനസിലാവില്ലേ? എന്നിങ്ങനെ ഇംഗ്ലിഷ് അറിയില്ലെങ്കിൽ അതൊരു വലിയ കുറവാണെന്ന മട്ടിലുള്ള സംസാരങ്ങൾ നമ്മുടെ നാട്ടിൽ സാധാരണമാണല്ലോ..

എന്നാൽ ഇംഗ്ലിഷ് അറിയുക എന്നത് ലോകത്തിലെ ഏറ്റവും വലിയ സംഭവമൊന്നുമല്ല. ആർക്കും ഏതാനം ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ പഠിച്ചെടുക്കാൻ കഴിയുന്ന ഭാഷയാണ് ഇംഗ്ലിഷ് എന്നും ഏതെങ്കിലും ഒരു ഭാഷ അറിയില്ല എന്നത് ഒരു കുറവല്ലെന്നും വ്യക്തമാക്കുകയാണ് 'ബല്ലാത്ത പഹയൻ'.

ഒരു ശരാശരി മലയാളിക്ക് ഇംഗ്ലിഷ് സംസാരിക്കാൻ ശശി തരൂരർ ഉപയോഗിക്കുന്ന പോലുള്ള കടിച്ചാൽപൊട്ടാത്ത വാക്കുകൾ അറിയണമെന്നില്ല. ഒരു സാധാരണക്കാരന് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ വളരെ കുറച്ചു വാക്കുകളെ ആവശ്യമുളളു. 

ഒരിക്കലും ഒരു ഭാഷ നിങ്ങളെ പിന്നോട്ട് വലിക്കരുത്. എത്ര ഭാഷ അറിയുന്നു എന്നതിലല്ല കാര്യം. ആ ഭാഷകൊണ്ട് നിങ്ങൾ എന്തു പറയുന്നു എന്നതിലാണ്.  ഇംഗ്ലിഷ് ഭാരമായി തോന്നുന്ന മലയാളികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട് 'ബല്ലാത്ത പഹയൻ' പങ്കുവെച്ച ഈ വിഡിയോ.