Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇതുപോലൊരു സ്ത്രീശക്തി അടുത്തൊന്നും കണ്ടിട്ടില്ല'; ശാരദക്കുട്ടി

saradakutty

സിസ്റ്റർ അനുപമയ്ക്കും സമരത്തിനൊപ്പം നിന്നവർക്കും അഭിനന്ദനം അറിയിച്ച് ശാരദക്കുട്ടി. ചരിത്ര വിജയത്തിന് നിമിത്തമായ ഈ നിശ്ചയദാർഢ്യത്തിന്, ആത്മവീര്യത്തിന് തുല്യമായി അടുത്തൊന്നും ഇതുപോലൊരു സ്ത്രീശക്തി കണ്ടിട്ടില്ലെന്നും. ഇവർക്കൊപ്പം ഉണ്ടാവുക എന്നതു തന്നെ അഭിമാനകരമാണെന്നും ശാരദക്കുട്ടി തന്റെ കുറിപ്പിൽ പറയുന്നു. 

ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ–

ചരിത്ര വിജയത്തിന് നിമിത്തമായ ഈ നിശ്ചയദാർഢ്യത്തിന്, ആത്മവീര്യത്തിന് തുല്യമായി അടുത്തൊന്നും കണ്ടിട്ടില്ല മറ്റൊരു സ്ത്രീശക്തി.. ഇവർക്കൊപ്പം ഉണ്ടാവുക എന്നതു തന്നെ എത്ര അഭിമാനകരമാണ്.. ആവേശകരമാണ്.. ഈ വിജയം സാധ്യമാകുമായിരുന്നില്ല സിസ്റ്റർ അനുപമയുടെയും കൂട്ടരുടെയും കരളുറപ്പും സത്യസന്ധതയും സമർപ്പണവും ഇല്ലായിരുന്നുവെങ്കിൽ. ബാക്കിയെല്ലാം അതിന്റെ ബലത്തിൽ സംഭവിച്ചത് മാത്രം.. കൂടെ നിൽക്കാതിരിക്കാനാകുമായിരുന്നില്ല പ്രബുദ്ധകേരളീയതക്ക്.