Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്കിലെ ചൈന , പുസ്തകവുമായ് ചിന്ത ജെറോം

chankile-chaina-1 'ചങ്കിലെ ചൈന' പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകലയ്ക്കു നൽകി പ്രകാശനം ചെയ്യുന്നു

ചിന്താ ജെറോമിന്റെ പുതിയ പുസ്തകം 'ചങ്കിലെ ചൈന' പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത് സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല മുഖ്യമന്ത്രിയിൽ നിന്നു പുസ്തകം ഏറ്റുവാങ്ങി. ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓർമ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച “ചങ്കിലെ ചൈന”. പ്രളയകാലത്തു കേരളത്തിനു കരുത്തായ യുവതയ്ക്കാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ പ്രകാശനത്തെ കുറിച്ച് ചിന്താ ജെറോം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്

രണ്ടു സന്തോഷങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ചികിത്സ കഴിഞ്ഞു കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മടങ്ങിയെത്തി എന്നതാണ് ആദ്യത്തേത്. പ്രളയത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ജനതയ്ക്ക് അദ്ദേഹത്തിന്റെ മടങ്ങിവരവു നൽകുന്ന ഊർജം ചെറുതല്ല. രണ്ടാമത്തെ സന്തോഷം തികച്ചും വ്യക്തിപരമായ ഒന്നാണ്. ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല ടീച്ചർക്ക് നൽകി പ്രകാശനം ചെയ്ത എന്റെ രണ്ടാമത്തെ പുസ്തകം 'ചങ്കിലെ ചൈന' പുറത്തിറങ്ങി എന്നതാണ് അത്. ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓർമ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച “ചങ്കിലെ ചൈന”. പ്രളയകാലത്തു കേരളത്തിനു കരുത്തായ യുവതയ്ക്ക് ഈ പുസ്തകം സമർപ്പിക്കുന്നു. തുറന്ന വായനയ്ക്കും വിമർശനങ്ങൾക്കുമായി “ചങ്കിലെ ചൈന “ ചിന്തയുടെ പുസ്തക ശാലകളിലും കേരളത്തിലെ മറ്റു പ്രമുഖ പുസ്തകശാലകളിലും ലഭ്യമാണ്.