ADVERTISEMENT

ലോകമാതൃഭാഷാദിനത്തിൽ  മാതൃഭാഷയുടെ നന്മയും പ്രാധാന്യവും ഓർമിപ്പിക്കുന്ന വി‍ഡിയോ വൈറൽ ആകുന്നു. മലയാളത്തിൽ ലീവ് ലെറ്റർ എഴുതിയതിന് ടീച്ചർ വഴക്കുപറഞ്ഞ കുട്ടിയുടെ സങ്കടങ്ങളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. അച്ഛന് ഇംഗ്ലിഷ് അറിയാഞ്ഞിട്ടാണെങ്കിൽ അമ്മയ്ക്കെങ്കിലും ഇംഗ്ലിഷിൽ കത്ത് എഴുതി തരാമായിരുന്നു എന്ന് പരിഭവിക്കുന്നുണ്ട് കുട്ടി. മലയാളത്തിൽ എഴുതുന്നത് ശിക്ഷിക്കപ്പെടേണ്ട കുറ്റമാണെന്നും നാണക്കേടാണെന്നുമുള്ള കുട്ടിയുടെ തെറ്റിധാരണ അച്ഛൻ മാറ്റി എടുക്കുന്നതാണ് വി‍‍ഡിയോയുടെ തീം. 

മാതൃഭാഷ എഴുതാനും വായിക്കാനും അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്നവർ ഇന്നു കുറവല്ല. ഇംഗ്ലിഷ് മീഡിയങ്ങളാണ് മക്കൾക്കായി പലമാതാപിതാക്കളും തിരഞ്ഞെടുക്കുന്നത്. മലയാളം സംസാരിച്ചാൽ പിഴ ഈടാക്കുന്ന സ്കൂളുകളും കോളജുകളും ഇന്ന് നമ്മുടെ നാട്ടിൽ കുറവല്ല. മലയാളം മറന്നുതുടങ്ങിയ മലയാളികളെ മാതൃഭാഷയുടെ നന്മയിലേക്ക് തിരിച്ചുവിളിക്കുന്നു ഈ വിഡിയോ.

കോർണിയ ക്രിയേഷൻ അണിയിച്ചൊരുക്കിയ വി‍ഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിയിൽ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com