ADVERTISEMENT

പ്രണയം ഒരാളിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരുന്നു. പ്രണയത്തിന് എങ്ങനെ ഒരു വ്യക്തിയെ മാറ്റാനാകുമെന്നതിനുത്തരം ഒരിക്കൽ യുവിയുടെ പ്രണയിനി പറഞ്ഞുവെച്ചിട്ടുണ്ട്. ഏറ്റവും കാവ്യാത്മകമായി തന്നെ... 

എഴുത്തുകാരൻ ലിജീഷ് കുമാർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്–

32 ആം വയസ്സിൽ ഹേസൽ കീച്ച് എന്ന ബ്രിട്ടീഷ്– മൗറീഷ്യൻ മോഡൽ സമൂഹമാധ്യമത്തിലെഴുതി, ''ടെൻ ഇയർ ചലഞ്ച് ആരംഭിച്ചപ്പോഴാണ് ഞാൻ പഴയ എന്നെ ഓർത്തത്. മുറിക്കാതെ നീട്ടി വളർത്തിയ മുടിക്ക് കറുപ്പ് നിറമടിച്ച പഴയ 22 കാരിയെ. പട്ടിണിക്കിട്ട ഉടലിനെ, ബുലീമിയയും വിഷാദവും കൊന്ന ദിവസങ്ങളെ. വേദനകളും സങ്കടങ്ങളുമെല്ലാം ഒതുക്കിപ്പിടിച്ച് ചുറ്റുമുള്ളവരെ ചിരിച്ച് സന്തോഷിപ്പിക്കാൻ പെടാപ്പാടു പെടുകയായിരുന്നു ഞാനന്ന്.

10 വർഷങ്ങൾക്കിപ്പുറം എനിക്കെന്തു മാറ്റമാണ്! ധൈര്യത്തോടെ ഞാനെന്റെ മുടി മുറിച്ചു, എല്ലാവർക്കും വേണ്ടി പരുവപ്പെടാനുള്ള എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ചു. ഞാനെന്തിലൂടെയാണ് കടന്നു പോയതെന്ന് ഇപ്പോൾ ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നതു പോലും അതുകൊണ്ടാണ്. എന്നെക്കുറിച്ച് മറ്റുള്ളവർ എന്തു കരുതുമെന്ന - എന്തു പറയുമെന്ന വേവലാതി ഇന്നില്ലാത്തതു കൊണ്ട്. ഇപ്പോൾ ഹാപ്പിയാണ്, ഹെൽത്തിയാണ്. ഈ മന:സമാധാനമൊന്നും ഞാൻ സ്വപ്നംപോലും കണ്ടതല്ല, ഇന്ന് ഞാൻ എന്നത്തെക്കാളും സുന്ദരിയാണ്.''

പത്തു വർഷങ്ങൾക്കിടയിൽ അവർക്കെന്ത് സംഭവിച്ചു എന്നല്ലേ, അതിനിടയിൽ ഒറ്റ കാര്യമേ അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളൂ - അവരൊരാളെ പ്രണയിച്ചു. അയാളെ നിങ്ങൾക്കറിയാം, നമ്മളെല്ലാം അവളുടെ കാമുകനെ പ്രേമിച്ചിട്ടുണ്ട്. അയാളുടെ പേര് യുവരാജ് സിംഗ്.

ഹേസൽ, ഇനി നിങ്ങൾ കൂടുതൽ കൂടുതൽ സുന്ദരിയാവും. ലവ് യൂ യുവി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com