ADVERTISEMENT

നവീന സാംസ്കാരിക കലാകേന്ദ്രം ഒ.വി. വിജയന്റെ സ്മരണാർഥം നൽകി വരുന്ന ഒ.വി. വി‍ജയൻ സാഹിത്യ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും 2018 ഡിസംബർ 31 നും ഇടയിൽ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് ഈ വർഷത്തെ പുരസ്കാരത്തിന് പരിഗണിക്കുന്നത്. തർജ്ജമകൾ പരിഗണിക്കുന്നതല്ല. 

50,001 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും കീർത്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. 

താല്‍പര്യമുള്ള എഴുത്തുകാർക്കും പ്രസാധകർക്കും ക‍ൃതികൾ അയക്കാം. വായനക്കാർക്കും പുരസ്കാരത്തിനുള്ള കൃതികൾ നിർദ്ദേശിക്കാവുന്നതാണ്. 

പുസ്കാരത്തിന് പരിഗണിക്കാൻ ആഗ്രഹിക്കുന്ന കൃതികളുടെ 3 കോപ്പികൾ കൺവീനർ, ഒ.വി. വിജയൻ അവാർഡ് കമ്മിറ്റി, 'തണൽ' കിഴക്കേക്കര റോഡ്, തൃക്കാക്കര പി.ഒ., കൊച്ചി 682 012 എന്ന വിലാസത്തിൽ ജൂലൈ 31 നു മുൻപായി ലഭിക്കും വിധം അയക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com