ADVERTISEMENT

രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തു സജീവമായ മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിങ് രംഗത്തെ കൊള്ളകളെ കുറിച്ച് വിവരിക്കുന്ന അരുണ രവികുമാറിന്റെ പ്രഥമ പുസ്തകം ''മറോഡേഴ്‌സ് ഓഫ് ഹോപ്പ്'' (പ്രതീക്ഷകളുടെ കൊള്ളക്കാര്‍) കൊച്ചിയില്‍ പ്രകാശനം ചെയ്തു. 

രാജ്യത്ത് മാത്രമല്ല ലോകമൊട്ടാകെ എളുപ്പത്തില്‍ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തേടി ഇറങ്ങി വഞ്ചിതരാകുന്നവരുടെ കണ്ണു തുറപ്പിക്കുന്നതാണ് ഈ പുസ്തകം. മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിങ്ങില്‍ നടന്നിട്ടുള്ള കുംഭകോണങ്ങളെ 'മറോഡേഴ്‌സ് ഓഫ് ഹോപ്പ്' കീറി മുറിച്ചു പരിശോധിക്കുന്നു. പെട്ടന്ന് പണമുണ്ടാക്കാനുള്ള മനുഷ്യരുടെ ആഗ്രഹങ്ങളെ മുതലെടുത്തുള്ള ഈ ബഹുരാഷ്ട്ര കോര്‍പറേഷനുകളുടെ മാരക വളര്‍ച്ച തടയാനുള്ള പരിഹാരങ്ങള്‍ എന്തൊക്കെയെന്നും പുസ്തകം വിശകലനം ചെയ്യുന്നു. 

തിരക്കഥാകൃത്ത്, കോര്‍പറേറ്റ്-ഡോക്യുമെന്ററി ഫിലിം മേക്കര്‍, വിവര്‍ത്തനം, ടെലിവിഷന്‍ അവതാരക തുടങ്ങി വിവിധ മേഖലകളിലെ പരിചയമാണ് എഴുത്തുകാരിയെ അക്ഷരങ്ങളുടെ ലോകത്തെത്തിച്ചത്. മാധ്യമ പ്രവര്‍ത്തനത്തിലെ പരിചയം അരുണ രവികുമാറിന് സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിലെ വ്യവസ്ഥിതിയുടെ പരാജയത്തെയും ഏതാനും ചിലരുടെ ഖജനാവുകള്‍ നിറയ്ക്കാനായി ഭൂരിപക്ഷത്തിന്റെ നന്മകളെ കൊള്ളയടിക്കുന്ന മാര്‍ഗങ്ങളെയും മനസിലാക്കാന്‍ എളുപ്പമായി.

ഇരകളുടെ ഹൃദയസ്പര്‍ശിയായ കഥകളും ഏതാനും പേരുടെ അത്യാഗ്രഹത്തിനായി വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും രാജ്യങ്ങളെയും ചൂഷണം ചെയ്ത് വരുത്തിവയ്ക്കുന്ന വിനാശങ്ങള്‍ തന്നിലെ മാധ്യമപ്രവര്‍ത്തകയെ ചലിപ്പിച്ചെന്നും ഈ ''വഞ്ചന വ്യാപാരികളുടെ'' മുഖം മൂടി അഴിച്ചിടാന്‍ മാസങ്ങള്‍ നീണ്ട അന്വേഷണവും അഭിമുഖങ്ങളും ഗവേഷണങ്ങളും വേണ്ടിവന്നെന്നും ഇതിലൂടെ ആരുടെയെങ്കിലും ചിന്തയില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ തന്റെ പരിശ്രമത്തിന് ഫലമാകുമെന്നും അരുണ രവികുമാര്‍ പ്രകാശന വേളയില്‍ പറഞ്ഞു.

ക്രോസ്‌വേഡ് ബുക്ക്‌സ്റ്റോഴ്‌സിന്റെ പ്രസിദ്ധീകരണ സംരംഭമായ 'ദി വ്രൈറ്റ് പ്ലേസ്' ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 299 രൂപയാണ് വില. ക്രോസ്‌വേഡിലും (വേേു://യശ.േഹ്യ/ാീവരംറ ) ആമസോണിലും (വേേു://യശ.േഹ്യ/ാീവയൗ്യ) പുസ്തകം ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com