sections
MORE

ഇന്ത്യ ഭാഷാഭേദങ്ങളുടെ നാട് : കുരീപ്പുഴ ശ്രീകുമാര്‍

kureepuzha
കുരീപ്പുഴ ശ്രീകുമാർ
SHARE

വൈവിധ്യമാര്‍ന്ന ഭാഷാഭേദങ്ങളുള്ള നാടാണ് ഇന്ത്യയെന്നും ഭൂരിപക്ഷമുള്ള ജനസമൂഹത്തിന് ഒരു ഭാഷയില്ലെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍. വാഗമണ്ണിലെ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയില്‍ ലാറ്റിറ്റിയൂഡ് 2019-ന്റെ ഭാഗമായി നടന്ന പ്രഭാഷണത്തില്‍ മാറ്റത്തിനു വേണ്ടിയുള്ള കവിത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കുരീപ്പുഴ ശ്രീകുമാര്‍.

സമരചരിത്രങ്ങളിലൂടെയാണ് മലയാളകവിത വികാസം പ്രാപിച്ചത്. എഴുത്തച്ഛനും കുമാരനാശനുമൊക്കെ ഈ സമരവഴിയിലൂടെ സഞ്ചരിച്ചവരാണ്. മുദ്രാവാക്യങ്ങള്‍ അവകാശപ്രഖ്യാപന കവിതകളാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള കവിതയിലെ ആദ്യത്തെ ഫെമിനിസ്റ്റ് ആഖ്യാനമുള്ളത് ഉണ്ണിയാര്‍ച്ചപ്പാട്ടിലാണെന്നും കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.

ഡിസി കിഴക്കെമുറി ഫൗണ്ടേഷന്‍, ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആൻഡ് ഡിസൈന്‍, ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ലാറ്റിറ്റിയൂഡ് ഒക്ടോബർ രണ്ടിന് സമാപിക്കും.

നൗഷാദ് പി.എം, കുരീപ്പുഴ ശ്രീകുമാര്‍, ബിജു പ്രഭാകര്‍ ഐ.എ.എസ്, അബ്ദുള്‍ ബഷീര്‍, ജയിംസ് സക്കറിയ, ഡോ.ബേബി സാം മാനുവല്‍ എന്നിവരാണ് സെമിനാറുകള്‍ നയിക്കുന്നത്. പ്രശാന്ത് നാരായണന്‍, രാജീവ് വിന്‍ഡ്ക്രാഫ്റ്റ്, ആന്റോ ജോര്‍ജ്, സുനില്‍ ലാല്‍ ടി.ആര്‍, അലക്‌സ് ചാണ്ടി, ശ്രീകാന്ത് കാമിയോ, കെ.ടി ഫ്രാന്‍സിസ്, പി.കെ. സദാനനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA