ADVERTISEMENT

പബ്ലിക് ലൈബ്രറി മിനി ഹാളിൽ  20 മുതൽ 29 വരെ യൂസ്ഡ് ബുക്ക് ഫെസ്റ്റിവലുമായി എന്റെ ബുക്ക്.കോം.

വലിയ വില കൊടുത്ത് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനു പകരം ആളുകൾ ഉപയോഗിച്ച പുസ്തകങ്ങൾ ചെറിയ തുകയ്ക്ക് ലഭിക്കുമെന്നതാണു പ്രത്യേകത. 

ഇംഗ്ലിഷ്, മലയാളം ഭാഷകളിലെ വായന കഴിഞ്ഞ 75,000 ത്തിലേറെ പുസ്തകങ്ങൾ 80 ശതമാനം വിലക്കുറവിൽ മേളയിൽ ലഭ്യമാണ്. 

വീട്ടിൽ ഉപയോഗമില്ലാതെ മാറ്റി വച്ച നാശം സംഭവിക്കാത്ത പുസ്തകങ്ങൾ സ്റ്റാളുകളിൽ വിൽക്കാനും അവസരമുണ്ട്. ഇതിനു വില ലഭിക്കും. 

താളുകളിൽ പേന കൊണ്ട് എഴുതിയ പുസ്തകങ്ങൾ, താളുകൾ നഷ്ടപ്പെട്ട പുസ്തകങ്ങൾ എന്നിവ സ്വീകാര്യമല്ല.

ഫിക്ഷൻ, നോൺ ഫിക്ഷൻ, കിഡ്സ് – ടീൻസ് പുസ്തകങ്ങൾ, നിഘണ്ടു എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളും  ലഭ്യമാണെന്ന് എന്റെ ബുക്ക്.കോം സിഇഒ ഇ.എം.അംജദ് അലി അറിയിച്ചു.

സ്കൂളുകൾക്കും ലൈബ്രറിക്കും പ്രത്യേക പാക്കേജുകളും ലഭ്യമാണ്. 

സ്റ്റാൾ സന്ദർശിക്കുന്ന 8–ാം ക്ലാസിനു താഴെയുള്ള വിദ്യാർഥികൾക്ക് സൗജന്യ പുസ്തകം, വായന കഴിഞ്ഞ പുസ്തകങ്ങൾ വായനക്കാർക്ക് വിൽക്കാനുള്ള അവസരം, സൗജന്യ ആപ്പ് വൗച്ചറുകൾ തുടങ്ങി ഒട്ടേറെ ഓഫറുകളുമുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു. 

രാവിലെ 9 മുതൽ 7 വരെയാണ് ഫെസ്റ്റിവൽ. പ്രവേശനം സൗജന്യം.

വാങ്ങാം പെട്ടി നിറയെ പുസ്തകങ്ങൾ

എന്റെ ബുക്ക്.കോം യൂസ്ഡ് ബുക്ക് ഫെസ്റ്റിവലിൽ വായനക്കാർക്കു വേണ്ടി ക്രമീകരിച്ചിരിക്കുന്ന മികച്ച ഓഫറാണു ‘ബോക്സ് ചാലഞ്ച്.’ ചെറിയ പെട്ടി നിറയെ പുസ്തകങ്ങൾ 599 രൂപ, മീഡിയം പെട്ടി നിറയെ പുസ്തകങ്ങൾ 999 രൂപ, വലിയ പെട്ടി നിറയെ 1499 രൂപ എന്ന നിരക്കിൽ ക്രമീകരിക്കുമെന്നു‌ മാനേജർ വി.ഷക്കീൽ, ബുക് ഫെയർ ഇൻചാർജ് മുജീബ് റഹ്മാൻ എന്നിവർ അറിയിച്ചു. ഫെസ്റ്റിവൽ പ്രവർത്തകർ നൽകുന്ന പെട്ടികളിൽ നിറയുന്നതു വരെ തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഈ വിലയിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com