sections
MORE

പ്രകൃതിക്കുവേണ്ടി പോരാടാനുറച്ച് നിമി ,കൂടെ വേൾഡ് ഗ്രീൻ ബിൽഡിങ് കൗൺസിലും

nimi-845
ഗ്രീൻ ബിൽഡിങ് കൗൺസിൽ ആഗോളതലത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കുസാറ്റ് വിദ്യാർഥി എസ്.എസ്. നിമി കവിതയുടെ പ്രമേയം പെയ്ന്റിങ് രൂപത്തിൽ അവതരിപ്പിച്ചപ്പോൾ
SHARE

കവിത എഴുതിയും ചിത്രങ്ങൾ വരച്ചും പോസ്റ്ററുകൾ തയാറാക്കിയും പ്രകൃതിക്കുവേണ്ടി പോരാടാനുറച്ച് ഇറങ്ങിയതാണു കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥി എസ്.എസ്. നിമി. വേൾഡ് ഗ്രീൻ ബിൽഡിങ് വീക്ക്– 2019 ന്റെ ഭാഗമായി ആഗോളതലത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം കിട്ടിയതും നിമിയുടെ ഈ നിശ്ചയദാർഢ്യം വാക്കുകളിലും പ്രതിഫലിച്ചതുകൊണ്ടാണ്. പ്രകൃതിക്കെതിരെ നടത്തുന്ന അതിക്രമങ്ങളെയും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം ഭൂമിക്കു വരുത്തുന്ന വിനാശത്തെയുമെല്ലാം തുറന്നു കാട്ടുന്നതാണു നിമിയുടെ കവിത. വേൾഡ് ഗ്രീൻബിൽഡിങ് കൗൺസിൽ നടത്തിയ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിനു മത്സരാർഥികളാണു പങ്കെടുത്തത്. ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ കുസാറ്റ് യൂണിറ്റിലെ സജീവപ്രവർത്തകയാണു സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥിയായ നിമി. തിരുവനന്തപുരം വെമ്പായം സീനായ് വീട്ടിൽ എസ്. സത്യന്റെയും എം.എസ്. ഷീലയുടെയും മകളാണ്.

∙കവിതയായി വിരിഞ്ഞ പ്രതീക്ഷകൾ

പ്ലാസ്റ്റിക്കിന്റെയും മാലിന്യങ്ങളുടെയും ഇടയിൽ ഞെരിഞ്ഞമർന്നു ശ്വാസം മുട്ടുന്ന, ശുദ്ധവായുവിനായി കൊതിക്കുന്ന ഭൂമിയുടെ അവസാനിക്കാത്ത പ്രതീക്ഷകളാണു നിമിയുടെ കവിതയിലുള്ളത്. ഒരിക്കൽ തനിക്കുണ്ടായിരുന്ന ഹരിതാഭയും യൗവനവും തിരിച്ചുപിടിക്കാനായി ഒരു രക്ഷകനെ പ്രതീക്ഷിക്കുന്ന ഭൂമിയുടെ കാത്തിരിപ്പ് കവിതയിൽ കാണാം. മാലിന്യത്തിന്റെ പിടിയിൽ നിന്നു തന്നെ മോചിപ്പിക്കാൻ കഴിയുന്ന, തനിക്കു പുനരുജ്ജീവനം നൽകുന്ന രക്ഷകൻ. മനുഷ്യർ ഭൂമിയുടെ മേൽ ഏൽപിക്കുന്ന ആഘാതങ്ങളുടെ തീവ്രതയും അവ അവളുടെ മനസ്സിനെയും ശരീരത്തെയും എത്രമാത്രം തളർത്തിയെന്നതും കവിതയിൽ പറയുന്നുണ്ട്. കവിതയുടെ പ്രമേയം പെയ്ന്റിങ് രൂപത്തിലും നിമി അവതരിപ്പിച്ചിട്ടുണ്ട്.

∙ഹാഷ് ബിൽഡിങ് ലൈഫ്

പ്രകൃതിസൗഹൃദ ജീവിതവും നിർമാണരീതികളും പ്രോത്സാഹിപ്പിക്കുന്ന ആഗോള സംഘടനയാണു വേൾഡ് ഗ്രീൻ ബിൽഡിങ് കൗൺസിൽ. വിവിധ രാജ്യങ്ങളിൽ ഗ്രീൻ ബിൽഡിങ് കൗൺസിൽ പ്രവർത്തിക്കുന്നുണ്ട്. ഗ്രീൻ ബിൽഡിങ് കൗൺസിൽ ഹാഷ്ബിൽഡിങ് ലൈഫ് എന്ന പ്രമേയത്തിലാണ് ഇത്തവണ ആഗോളതലത്തിൽ മത്സരങ്ങൾ നടത്തിയത്. കവിതാ രചനാ മത്സരത്തിനൊപ്പം പോസ്റ്റർ, ചെറു ഉപന്യാസം തുടങ്ങിയ മത്സരങ്ങളും നടത്തി. കൗൺസിൽ ആസ്ഥാനത്തേക്ക് ഇ– മെയിലായാണു നിമി കവിത അയച്ചുകൊടുത്തത്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ കവിതാരചനയ്ക്കു നിമിക്കു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

∙ഗ്രീൻ കോളജ്

ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ കുസാറ്റ് യൂണിറ്റിലും പ്രവർത്തനങ്ങൾ സജീവമാണ്. യൂണിറ്റിലെ എക്സിക്യൂട്ടീവ് മെംബറാണ് നിമി. അവബോധ ക്ലാസുകൾ, രാജ്യാന്തര സെമിനാറുകൾ എന്നിവയ്ക്കു പുറമേ, പാവപ്പെട്ടവർക്കു ഭക്ഷണമെത്തിക്കുകയും പഠനസഹായങ്ങളെത്തിക്കുകയും കൗൺസിലിന്റെ ഭാഗമായി നടക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA