sections
MORE

സഹോ.... 'കട്ടയ്ക്ക് ' നിൽക്കണമെങ്കിൽ 'തള്ളിമറിക്കണം'

basha-cartoon-845
SHARE

 
നിരന്തരം മാറുന്നുണ്ട് ഭാഷ. പുതുതലമുറ മാറ്റിയെടുത്ത ചില മലയാള വാക്കുകൾ.

ശോകം: സ്ഥിതി അത്ര നന്നല്ല, കാര്യങ്ങൾ അത്ര പന്തിയല്ല.

ജുവതി / ജുവാവ്: ‘യുവതീയുവാക്കൾ’ എന്നു മനസ്സിലാക്കണം. പരിഹാസത്തിന് ഊന്നൽ. 

കിടു, കിടുക്കാച്ചി, പൊളി, പൊളപ്പൻ: ഗംഭീരം എന്നർഥം. കിടിലൻ ലോപിച്ചാണു ‘കിടു’ ആയത്. ‘കിടിലൻ’ എന്നതും പുതുതലമുറയാണു ‘ഗംഭീരം’ എന്ന അർഥത്തിൽ ഉപയോഗിച്ചുതുടങ്ങിയത്.

തേച്ചു: പ്രണയത്തിൽ വഞ്ചിക്കപ്പെട്ടു.

മ്യാരകം: ‘മാരകം’ എന്ന വാക്കിന്റെ കളിയാക്കിയുള്ള ഉപയോഗം.  

സേട്ടാ, സേച്ചി: ചേട്ടൻ, ചേച്ചി വിളികളുടെ പരിഹാസപൂർവമുള്ള പൊളിച്ചെഴുത്ത്. രക്ഷകർ ചമഞ്ഞ് ഉപദേശവുമായെത്തുന്നവർ പെൺകുട്ടികൾക്കു ‘സേട്ടമ്മാരാ’ണ്. 

ചളി, കട്ടച്ചളി: നിലവാരം കുറഞ്ഞ തമാശകൾ.

ചങ്ക്, ചങ്കത്തി: ഉറ്റ സുഹൃത്ത്; ഇതിനിടെ സുഹൃത്ത് വേഷം മാറി ‘സൂർത്തു’മായിട്ടുണ്ട്.

എന്തു വെള്ളിയാടാ: പറയുന്നത് എന്തു ബോറാണ് എന്നർഥം.

കട്ടയ്ക്ക്: ഒപ്പത്തിനൊപ്പം.

ഡാവ്: തൃശൂരിന്റെ ‘കിടാവി’നെ പുതുതലമുറ ഇങ്ങനെ മാറ്റിയെടുത്തു.

ചായകാച്ചല്‍: ഒരേ ഛായയുള്ള ആളുകളെയോ സംഭവങ്ങളെയോ താരതമ്യം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നു.

പാൽക്കുപ്പി: പക്വത ഇല്ലാത്തവർക്കുള്ള പട്ടം.

എഡ മ്വോനെ: പരസ്പരമുള്ള സംബോധന.

പഠിപ്പി: നന്നായി പഠിക്കുന്ന കുട്ടി.

നിഷ്കു: നിഷ്കളങ്കമായ സംശയങ്ങൾ ചോദിക്കുന്നവർ 

അഡാർ: ഗംഭീരം എന്നർഥത്തിൽ

സഹോ: ‘ബ്രോ’ പ്രചരിച്ചതിനു പിന്നാലെ പകരം വന്ന മലയാളം വാക്ക്. സഹോദരന്റെ ചുരുക്കമാണെങ്കിലും വിളിക്കുന്നതു സുഹൃത്തുക്കളെയാണ്.  

മിന്നിച്ചു: മികച്ച പ്രകടനം, നല്ല വേഗം എന്നിങ്ങനെ പല അർഥം. 

ലോക തോൽവി: രാമായണം മുഴുവൻ വായിച്ചിട്ട് രാമൻ സീതയുടെ ആരെന്നു ചോദിക്കുന്നവർ. 

സംഭവം, പ്രസ്ഥാനം: കഴിവുള്ള ആൾ എന്നർഥം. പലപ്പോഴും കളിയാക്കിയുള്ള ഉപയോഗം.

നന്മമരം: ആദ്യം നല്ല അര്‍ഥമായിരുന്നുവെങ്കിലും ഇപ്പോള്‍ ജീവകാരുണ്യത്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്നവരെ കളിയാക്കുന്ന വാക്കായി.

തള്ള്: പൊങ്ങച്ചം എന്നർഥം. ‘തള്ളിമറിക്കുന്ന’താണ് അതിന്റെ പാരമ്യം.

ദുരന്തം: വലിയ അപകടം എന്ന അർഥം നിലനിൽക്കെ തന്നെ, പുതുതലമുറ വിപരീതാർഥത്തിലും ഈ വാക്ക് ഉപയോഗിക്കുന്നു. അബദ്ധങ്ങളും മണ്ടത്തരങ്ങളും കാണിക്കുന്നവരാണു ‘ദുരന്തം’.

ഇരിക്കട്ടെ ഒരു കുതിരപ്പവൻ: സൗഹൃദ സദസ്സുകളിൽ അഭിനന്ദനസൂചകമായി ഉപയോഗിക്കുന്നു. 

മലയാളി മങ്കന്മാർ: മലയാളി മങ്കയുടെ എതിർപദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA