ADVERTISEMENT

അക്കിത്തത്തിനു ജ്ഞാനപീഠം ലഭിച്ചതിൽ വലിയ സന്തോഷം. പുരസ്കാരം വൈകി, നേരത്തേ എന്നെ‍ാന്നുമില്ല.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ അക്കിത്തത്തിന്റെ പേരുണ്ടാവുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. എനിക്കു വളരെയധികം ഇഷ്ടപ്പെട്ട കവിതകളാണ് അദ്ദേഹത്തിന്റേത്. എന്റെ കുട്ടിക്കാലം മുതൽ അക്കിത്തത്തെ അറിയാം. എന്നെ കുട്ടിക്കാലം മുതൽ അക്കിത്തത്തിനുമറിയാം. അക്കിത്തത്തിന്റെ കവിതയെഴുത്തിലെ അനുസ്യൂതമായ വളർച്ച അകലെനിന്നും അടുത്തുനിന്നും നോക്കിക്കാണാൻ അവസരം ലഭിച്ചിട്ടുണ്ട്.

അദ്ദേഹം എനിക്കു ജ്യേഷ്ഠസഹോദരനാണ്. ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ അദ്ദേഹം മുതിർന്ന ക്ലാസിൽ പഠിക്കുന്നുണ്ട്. എന്റെ മൂത്ത സഹോദരൻമാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അടുത്തു പരിചയപ്പെടാൻ കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ കവിതകളെയും അടുത്തറിയാൻ കഴിഞ്ഞത്. സ്കൂൾ പഠനം കഴിഞ്ഞതേ‍ാടെ അക്കിത്തം യേ‍ാഗക്ഷേമസഭയുടെ പ്രവർത്തനങ്ങളുമായി പേ‍ായി. വർഷങ്ങൾക്കുശേഷം കേ‍ാഴിക്കോ ട് ആകാശവാണി ജേ‍ാലിയുമായി അക്കിത്തമെത്തി. പിന്നെ കേ‍ാഴിക്കോട്ടായി കൂടിക്കാഴ്ചകൾ.

‘വീരവാദം’ എന്ന ആദ്യ കവിതാസമാഹാരം മുതൽ എല്ലാ സമാഹാരങ്ങളും വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. അക്കിത്തത്തിന്റെ കുടുംബവുമായും ഏറെ അടുപ്പമുണ്ട്. അതുകൊണ്ടുതന്നെ ഈ ജ്ഞാനപീഠ പുരസ്കാരലബ്ധിയിൽ ഏറെ ആഹ്ലാദം.കഴിഞ്ഞ തവണ ജ്ഞാനപീഠ പുരസ്കാര സമിതിയുടെ മൂർ‍ത്തീദേവി പുരസ്കാരം അക്കിത്തത്തിനു ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് പുരസ്കാര സമർപ്പണവേളയിൽ എത്തിച്ചേരാൻ അന്നു കഴിഞ്ഞത് ഏറെ സന്തോഷകരമായിരുന്നു.ഏതു കാലത്തും നിലനിൽക്കുന്ന, ശോഭിക്കുന്ന കവിതയാണ് അദ്ദേഹത്തിന്റേത്. പല കാലഘട്ടങ്ങളിൽ അദ്ദേഹമെഴുതിയ കവിതകൾ നോക്കിയാൽ ആ സവിശേഷത തിരിച്ചറിയാം.

English Summary: Akkitham Achuthan Namboothiri honoured with Jnanpith Award

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com