ADVERTISEMENT

മുൻപു കണ്ട സന്ദർഭങ്ങളിലൊന്നും ഞങ്ങൾ തമ്മിൽ അധികം സംസാരിച്ചിട്ടില്ല. അവന് എന്നോട് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് എനിക്കു തോന്നിയത്. ഒരുതരം അകൽച്ച. വിമുഖത.  അതിനു കാരണമെന്തെന്നു ഞാൻ അന്വേഷിച്ചിട്ടില്ല. സൂസന്നയുടെ മരണദിവസം വീട്ടിൽ ചെന്നപ്പോഴും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞതല്ലാതെഎന്റെ അടുത്തേക്ക് അവൻ വന്നില്ല. അവനോട് ആശ്വാസവാക്കുകൾ പറയേണ്ടിയിരുന്നെങ്കിലും ഞാനതു ചെയ്തില്ല. അതുകൊണ്ടാണ് സൂസന്ന മരിച്ച് ദിവസങ്ങൾ കഴിഞ്ഞ് അവൻ ഫോണിൽ വിളിച്ചപ്പോൾ എനിക്ക് അമ്പരപ്പു തോന്നിയത്. 

 

‘‘പോൾ !’’ ഞാൻ ശങ്കിച്ചു. 

എന്റെ മനസ്സ് കണ്ടിട്ടെന്നപോലെ അവൻ ആവുന്നത്ര മൃദുവായി പറഞ്ഞു– ‘‘അണ്ണാ എനിക്കൊന്നു കാണണം. കുറച്ചുനേരം. ഞാൻ വീട്ടിലേക്കു വരട്ടെ?’’ആ ചോദ്യം ആശയക്കുഴപ്പം വർധിപ്പിച്ചതേയുള്ളൂ. 

 

‘‘എന്താണു വിശേഷിച്ച്’’

r-rajasree-kalyaniyennum-dakshayaniyennu-peraya-randu-sthreekalude-katha

‘‘എനിക്കു കുറച്ചു കാര്യങ്ങൾ അത്യാവശ്യമായി സംസാരിക്കാനുണ്ട്. ഒഴികഴിവു പറയരുത്’’

‘‘ പോൾ നീ വരൂ.. സൗകര്യം പോലെ’’.

 

sara-joseph-book-budhini

- (സൂസന്നയുടെ ഗ്രന്ഥപ്പുര)

 

മലയാള നോവൽ സാഹിത്യത്തിൽ പുതിയൊരു കഥാപശ്ചാത്തലം കൊണ്ടുവന്ന ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന നോവൽ തന്നെയാണ് 2019ലെ സാഹിത്യത്തെ ആകെ പരിശോധിക്കുമ്പോൾ മുന്നിൽ വന്നുനിൽക്കുന്നത്. നൂറുകണക്കിനു പുസ്തകങ്ങൾ ഈ വർഷം വിപണിയിലെത്തിയെങ്കിലും വായനക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ച പുസ്തകങ്ങൾ മുൻവർഷത്തേതിൽ നിന്നും എണ്ണത്തിൽ കുറവാണ്. അജയ് പി.മങ്ങാട്ടിന്റെ ‘സൂസന്നയുെട ഗ്രന്ഥപ്പുര’, ആർ.രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’,  സാറാ ജോസഫിന്റെ ‘ബുധിനി’ എന്നിവയാണ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങൾ. ഇതിൽ അജയ് പി. മങ്ങാടും ആർ. രാജശ്രീയും നോവലിസ്റ്റ് എന്ന നിലയിൽ പുതുമുഖങ്ങളാണ്. അങ്ങനെ വരുമ്പോൾ പുതിയ രണ്ടു നോവലിസ്റ്റുകൾ 2019 സ്വന്തമാക്കി എന്നു പറയാം. 

 

മലയാളത്തിലെ മുൻ നിര എഴുത്തുകാരെല്ലാം സജീവമായിരുന്നു ഈ വർഷം. ഓണപ്പതിപ്പുകളിൽ എല്ലാവരുടെയും സൃഷ്ടികളുണ്ടായിരുന്നു. കഥാകൃത്ത്  ടി.പദ്മനാഭൻ 5 ചെറുകഥകളാണ് ഈ വർഷം എഴുതിയത്. എല്ലാം ഓണപ്പതിപ്പുകളിൽ. എം.മുകുന്ദൻ, സേതു, യു.എ.ഖാദർ, വൈശാഖൻ, യു.കെ.കുമാരൻ, സി.വി.ബാലകൃഷ്ണൻ, ചന്ദ്രമതി, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, സുസ്മേഷ് ചന്ത്രോത്ത് എന്നിവരെല്ലാം ഓണപ്പതിപ്പുകളിൽ ഒന്നിലേറെ കഥകൾ എഴുതിയിരുന്നു. എന്നാൽ ഗൗരവമായൊരു കൃതി ഇവരിൽ നിന്നൊന്നും ഈ വർഷം വായനക്കാരനു ലഭിച്ചില്ല. കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകൾ എന്നീ തുടർ നോവലിനു ശേഷം മുകുന്ദൻ ഈ വർഷം നോവലൊന്നും എഴുതിയിരുന്നില്ല. ചെറുകഥകളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. സി.വി.ബാലകൃഷ്ണൻ യാത്രാവിവരണമായിരുന്നു ഈ വർഷം കൂടുതൽ എഴുതിയത്. ബെന്യാമിനും ചെറുകഥകളും യാത്രകളുമായിരുന്നു കൂടുതൽ എഴുതിയത്. 

 

സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവൽ വളരെപ്പെട്ടെന്ന് വായനക്കാർ ഏറ്റെടുക്കുന്നതായിരുന്നു 2019ന്റെ തുടക്കത്തിൽ കണ്ടത്. അതുവരെ സാഹിത്യ നിരൂപണത്തിൽ ശ്രദ്ധിച്ചിരുന്ന അജയ് പി. മങ്ങാട്ട് ആദ്യനോവലിലൂടെ തന്നെ വായനക്കാരെ ശരിക്കും ഞെട്ടിച്ചു. താൻ വായിച്ച പുസ്കത പരിസരത്തിലൂടെയായിരുന്നു നോവലിസ്റ്റ് വായനക്കാരെ കൊണ്ടുപോയത്. പേരുപോലെ ഗ്രന്ഥപ്പുരയുടെ പരിസരത്തുവച്ച് ഒട്ടേറെ കഥാപാത്രങ്ങളെ വായനക്കാർ പരിചയപ്പെടുകയാണ്. പുതുമയുള്ളൊരു അവതരമായിരുന്നു അജയ് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഈ പുസ്തകം ഏറെ ചർച്ചകൾക്കു സാക്ഷ്യം വഹിച്ചു. ആർ. രാജശ്രീയുടെ പുസ്തകവും പെട്ടെന്നാണ് വായനക്കാരിലേക്ക് എത്തിയത്. സമൂഹമാധ്യമങ്ങളിൽ അവർ എഴുതി തുടങ്ങിയ നോവലിന് പുസ്തത്തിലാണ് പൂർത്തീകരണമുണ്ടായത്. അരനൂറ്റാണ്ടു മുൻപ് കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ജീവിച്ച ദാക്ഷായണിയെന്നും കല്യാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ ജീവിതവും അവർക്കുചുറ്റുമുള്ള ലോകവും സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തിയാണ് അധ്യാപികയായ രാജശ്രീ എഴുതിയത്. ഈ രണ്ടു പുസ്തകങ്ങളും ഭാഷാ അവതരണരീതികൊണ്ടാണ് ഏറെ ശ്രദ്ധേയമായത്. ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് സാറാ ജോസഫിന്റെ ‘ബുധിനി’യുടെ കഥ വികസിക്കുന്നത്  സമൂഹത്തിന്റെ പിന്നിലേക്കു മാറ്റപ്പെടുന്നവരുടെ ജീവിതം പറയുമ്പോൾ സാറാ ജോസഫ് കാണിക്കുന്ന രചനാവൈഭവം ഇവിടെയും കാണാം.  സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’, ടി.ഡി.രാമകൃഷ്ണന്റെ ‘മാമാ ആഫ്രിക്ക’ എന്നിവയാണ് മറ്റു പ്രധാന നോവലുകൾ.

 

മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠ പുരസ്കാരം എത്തിയതാണ് ഈ വർഷത്തെ മറ്റൊരു പ്രധാന സംഭവം. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായിട്ടാണ് ജ്ഞാനപീഠം ലഭിച്ചത്. 2007ൽ ഒ.എൻ.വി.കുറുപ്പിനായിരുന്നു അവസാനം മലയാളത്തിൽ ‍ജ്ഞാനപീഠം ലഭിച്ചത്. 

 

English Summary : Malayalam literary round up 2019 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com