ADVERTISEMENT

കോട്ടയം ∙ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും അണിനിരത്തിയുള്ള സാഹിത്യ പ്രവർത്തനമാണ് ഭാഷാപോഷിണിയും കണ്ടത്തിൽ വർഗീസ് മാപ്പിളയും നടത്തിയതെന്നു പ്രശസ്ത നിരൂപകൻ പ്രഫ. എം.കെ. സാനു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച, ‘ഭാഷാപോഷിണി സഭ: ചരിത്ര പഠനം’, ‘കേരള സാഹിത്യ നവോത്ഥാനം’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

b6

സാഹിത്യത്തിലും ജാതിചിന്ത കലർന്ന കാലഘട്ടത്തിൽ എല്ലാവരെയും തുല്യരായി കണ്ട് സാഹിത്യ പ്രവർത്തനം നടത്താൻ കണ്ടത്തിൽ വർഗീസ് മാപ്പിളയ്ക്കു കഴിഞ്ഞു. അദ്ദേഹം കേരളത്തെ ഒന്നായി കണ്ടു. സ്ത്രീകളെ എഴുതാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മാനവരാശിയുടെ നിലനിൽപ്പിനു സാഹിത്യത്തിന്റെ പങ്ക് തിരിച്ചറിഞ്ഞ വ്യക്തിത്വമാണ് കണ്ടത്തിൽ വർഗീസ് മാപ്പിളയെന്നും പ്രഫ. സാനു പറഞ്ഞു.

b1

ഭാഷാ ഗവേഷകൻ ജി. പ്രിയദർശനനാണ് പുസ്തകങ്ങൾ രചിച്ചത്. കേരള സാഹിത്യത്തിനു ഭാഷാപോഷിണി സഭ നൽകിയ സമഗ്ര സംഭാവനകളുടെ ചരിത്രമാണു ‘ഭാഷാപോഷിണി സഭ: ചരിത്ര പഠനം’ എന്ന ഗ്രന്ഥം. ‘ഭാഷാപോഷിണി’ മാസികയുടെ 1892 മുതൽ 1938 വരെയുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള പഠനമാണ് ‘കേരള സാഹിത്യ നവോത്ഥാനം’ എന്ന പുസ്തകം. മലയാള മനോരമ കോട്ടയം ഓഫിസിൽ നടന്ന ചടങ്ങിൽ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു.

b3

മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, ജി. പ്രിയദർശനൻ, മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. 

b2

English Summary : Manorama Books - Bhashaposhini Sabha : Charithra Padanam and Kerala Sahithya Navoddhaanam Book Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com