ADVERTISEMENT

സന്യാസി ധ്യാനം കഴിഞ്ഞ് മലമുകളിൽനിന്ന് ഇറങ്ങിവരികയാണ്. താഴ്‌വാരത്ത് എത്തിയപ്പോൾ അവിടെ ഒരു ഭ്രാന്തൻ നിൽക്കുന്നു. സന്യാസിയെ കണ്ട ഭ്രാന്തൻ പറഞ്ഞു: നിങ്ങളറിഞ്ഞോ, ദൈവം മരിച്ചുപോയി. ഇനി നിങ്ങൾ ആരോടാണു പ്രാർഥിക്കുന്നത്. സന്യാസി ചോദിച്ചു. എങ്ങനെയാണു ദൈവം മരിച്ചത്. കൊന്നതാണ് – ഭ്രാന്തൻ പറഞ്ഞു. ആരാണു കൊന്നത്. നിങ്ങൾ മനുഷ്യർ തന്നെ. അബോധ മനസ്സിലെ ചിന്തകളിലൂടെയും അർധബോധ മനസ്സിലെ പ്രവൃത്തികളിലൂടെയും ദൈവം കൊല്ലപ്പെടുന്നുണ്ട്. ദൈവം മരിക്കുന്നു എന്നതിനർഥം മനസ്സിൽ ദൈവം മരിക്കുന്നു എന്നതാണ്.

ദൈവീകം എന്ന പേരിൽ ദൈവത്തിനു നിരക്കാത്ത പ്രവൃത്തികൾ ചെയ്യുമ്പോൾ ദൈവം മരിക്കും. എളിമയും കരുണയുമായ ഈശ്വരന്റെ പേരിൽ ആർഭാടവും, കലഹവും നടക്കുമ്പോൾ ഈശ്വരൻ വിടവാങ്ങും. മനുഷ്യന്റെ ശരികളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും ദൈവത്തെ വലിച്ചിഴയ്‌ക്കുമ്പോൾ ദൈവത്തിനു വേദനിക്കും. ആവശ്യങ്ങൾ നിറവേറ്റാനുള്ള അക്ഷയപാത്രം മാത്രമായി ദൈവത്തെ കാണുമ്പോൾ ദൈവം പരിഹാസ്യനാകും. അനുഗ്രഹങ്ങളെല്ലാം രണ്ടുകയ്യും നീട്ടി സ്വീകരിച്ച് വേദനകളെ നിഷേധിച്ച് ദൈവത്തിനെതിരെ തിരിയുമ്പോൾ ദൈവം വിലപിക്കും. 

ജീവിക്കാൻ അനുയോജ്യമായ ഹൃദയങ്ങൾ തേടുകയാണ് ഓരോ ഈശ്വരനും. ആരാധനാസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനേക്കാൾ മനസ്സിന്റെ ശ്രീകോവിലിൽ പ്രതിഷ്‌ഠയാകാനാകും ഈശ്വരനിഷ്‌ടം.

 

English Summary : Subadinam - Food for thought

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com