ADVERTISEMENT

കോഴിക്കോട് ∙ അധ്യാപകനും എഴുത്തുകാരനും ചിന്തകനുമായ റഹിം മുഖത്തലയുടെ ജീവിതാനുഭവങ്ങളാണ് അദ്ദേഹം തയാറാക്കിയ ‘അപസ്വരങ്ങൾ’ നോവലിലേതെന്ന് അനുസ്മരണ സമ്മേളനത്തിലെ പ്രസംഗകർ അഭിപ്രായപ്പെട്ടു. ഇതിലെ ഓരോ കഥാപാത്രവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. 

 

നോവലിന്റെ തുടക്കത്തിൽ പറയുന്ന കോടതി വരാന്തയിലെ നിൽപ് തുടങ്ങി ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങളും പ്രശ്നങ്ങളുമെല്ലാം അതിലുണ്ട്. കഥാപാത്രത്തിനു പ്രത്യേകം പേരുകൾ നൽകിയെന്നു മാത്രം.

 

 2 വർഷം മുൻപ് തയാറാക്കിയ നോവൽ പുസ്തകരൂപത്തിലാക്കാൻ കഴിയാതെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ. സ്പെൽ ബുക്സാണ് പ്രസാധകർ. സാഹിതി സൗഹൃദം സംഘടിപ്പിച്ച ചടങ്ങ് കഥാകൃത്ത് പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു.

 

കവി പി.പി.ശ്രീധരനുണ്ണിക്കു നൽകി കഥാകൃത്ത് കെ.പി.രാമനുണ്ണി പ്രകാശനം ചെയ്തു. ടി.പി.മമ്മു അധ്യക്ഷത വഹിച്ചു. പി.എ.എം.ഹനീഫ്, ഡോ. എൻ.എം.സണ്ണി, വി.അനിൽ കുമാർ പൈങ്ങോട്ടുപുറം, എ.പി.കുഞ്ഞാമു, പത്മാറഹീം എന്നിവർ പ്രസംഗിച്ചു.

English Summary : Book Release, Rahim Muhathala, Apaswarangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com