ADVERTISEMENT

അക്ഷരങ്ങളെ പ്രണയിക്കുന്ന, അക്ഷരങ്ങൾ കൊണ്ടു ജീവിതോപാധി തേടുന്ന ഒരു മനുഷ്യനെക്കുറിച്ചുള്ള ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ച് സാഹിത്യകാരൻ സേതു.  ട്രെയിനിൽ പുസ്തക വിൽപ്പന ന‌ത്തുന്ന റഫീക്ക് എന്ന ആളെ‌ കാണാൻ തുടങ്ങിയിട്ട് 15 വർഷത്തോളമായി എന്നു പറയുന്ന സേതു റഫീക്ക് എന്ന ആ മനുഷ്യനോട് ആദരവ് തോന്നാനുണ്ടായ കാരണത്തെക്കുറിച്ചും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

 

വർഷങ്ങളായി ട്രെ‌യിനിൽ പുസ്തകങ്ങൾ വിൽക്കുന്ന റഫീക്കിനെക്കുറിച്ച് എ. സേതുമാധവൻ പങ്കുവച്ച കുറിപ്പിങ്ങനെ :-

 

‘‘വടക്കോട്ടുള്ള തീവണ്ടിയിൽ പുസ്തകം കൊണ്ടു നടന്ന് വിൽക്കുന്ന ഈ ചെറുപ്പക്കാരനെ പലരും കണ്ടു കാണും. തൃശൂർ കേച്ചേരിക്കാരൻ റഫീഖ്. പത്തു പതിനഞ്ചു വർഷങ്ങളായി ഞാൻ മൂപ്പരെ കാണുന്നു. കൂടുതലായി അറിയില്ലെങ്കിലും, വിൽക്കാൻ എത്രയോ സാധനങ്ങളുള്ള ഈ ലോകത്തു പുസ്തകങ്ങളെ തെരഞ്ഞെടുത്ത ഈ ചെറുപ്പക്കാരനോട് ആദരം മാത്രം’’

 

ട്രെയിൻ യാത്രയിൽ പലപ്പോഴും റഫീക്കിനെ കണ്ടിട്ടുണ്ടെന്നും കച്ചവടത്തിന്റെ ഭാഗമല്ലാത‌െ റഫീക്ക് നല്ല പുസ്തകങ്ങളെക്കുറിച്ച് വാചാലനാകാറുണ്ടെന്നും പറഞ്ഞുകൊണ്ടാണ് പലരും  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ കുറിപ്പിനു താഴെ പ്രതികരിച്ചത്. റഫീക്ക് തന്റെ അടുത്ത സുഹൃത്താണെന്നും റഫീക്കിനെക്കുറിച്ച് താൻ എഴുതിയിട്ടുണ്ടെന്നുമാണ് റഫീക്കിനെക്കുറിച്ചുള്ള കുറിപ്പിനു താഴെ എഴുത്തുകാരി
ശാരദക്കുട്ടി പ്രതികരിച്ചത്.

 

English Summary : A. Sethumadhavan, Facebook Post, Rafeeq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com