ADVERTISEMENT

കൃതി അക്ഷരോത്സവത്തിന്റെ വേദിയിൽ സ്വാതന്ത്ര്യ സമര സ്മരണകൾ വരകളിൽ നിറഞ്ഞ ദിനമായിരുന്നു ഞായറാഴ്ച. അക്ഷരങ്ങളുടെ ചുമരിൽ അടരാടിയ ധീരന്മാരുടെ മുഖങ്ങൾ. ഗാന്ധിജിയും സുഭാഷ് ചന്ദ്ര ബോസും അംബേദ്കറും,തിലകനും ചിത്രങ്ങളായി തെളിഞ്ഞു. കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ കാർട്ടൂണിസ്റ്റുകളാണ് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ വരച്ചത്.

cartoon-001

ഗാന്ധിജിയുടെയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തോട നുബന്ധിച്ച് കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ വരകളിൽ മഹാത്മ എന്ന പ്രദർശനത്തിന്റെ തുടർച്ചയായിരുന്നു പരിപാടി.  കൃതി സാഹിത്യോത്സവത്തിന്റെ കവാടത്തിന്റെ പരിസരത്ത് ഒരുക്കിയ കൂറ്റൻ  ബോർഡിൽ  20 കാർട്ടൂണിസ്റ്റുകൾ ചേർന്ന് സ്വാതന്ത്ര്യ സമര നേതാക്കളുടെ കാരിക്കേച്ചറുകൾ വരച്ചു. കാർട്ടൂണിസ്റ്റ് സുകുമാർ പരിപാടി ഉത്ഘാടനം ചെയ്തു.

കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ ഉണ്ണികൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ട്രഷറർ എ.സതീഷ്, അക്കാദമി ഐക്കൺ അഞ്ജൻ സതീഷ്, വൈസ് ചെയർമാൻമാരായ കാർത്തിക കറ്റാനം, പ്രതാപൻ പുളിമാത്ത്,  ജോ. സെക്രട്ടറി ഡാവിഞ്ചി സുരേഷ്, ബൈജു പൗലോസ്,കെ കെ സുരേഷ്, രതീഷ് രവി, കാർത്തിക കറ്റാനം, പ്രസന്നൻ ആനിക്കാട്, മുരളി കെ മുകുന്ദൻ, പ്രതാപൻ പുളിമാത്ത്, മനോജ് മത്തശ്ശേരിൽ, പന്തളം ബാബു, ഇ.പി പീറ്റർ, സുരേന്ദ്രൻ വാരച്ചാൽ, ജയരാജ് വെള്ളൂർ, സജീവ് ശൂരനാട്, ഷാജി പി എബ്രഹാം എന്നിവർ പങ്കെടുത്തു. 

English Summary: Krithi Book Fair 2020, Cartoonists depict the heroes of freedom struggle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com