ADVERTISEMENT

ഗുരുതുല്യനായിരുന്ന ഒഎൻവി കുറുപ്പിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് എഴുത്തുകാരി പി. സുധീര. പ്രിയ കവി വിടവാങ്ങിയിട്ട് നാലുവർഷം പിന്നിടുമ്പോൾ അദ്ദേഹത്തെ‌ക്കുറിച്ചുള്ള ഹൃദയ സ്പർശിയായ ഓർമകൾ സുധീര പങ്കുവയ്ക്കുന്നതിങ്ങനെ :-

ഒഎൻവി സാർ എനിക്ക് ഗുരുതുല്യനായിരുന്നു. എന്റെ ആദ്യ പുസ്തകമായ ആകാശചാരികൾക്ക് ലളിതാംബികാ അന്തർജ്ജനം യുവസാഹിത്യകാരിക്കുള്ള പുരസ്കാരം (അദ്ദേഹമായിരുന്നു ട്രസ്റ്റിന്റെ ചെയർമാൻ) ലഭിച്ചതിന് ശേഷമാണ്, പ്രിയ കവിയുമായി അടുത്തത്. ആ ബന്ധം സരോജേടത്തിയുമായും ഇപ്പോൾ മകൻ രാജീവനുമായും പടർന്നു. അദ്ദേഹം എന്റെ രണ്ടാമത്തെ പുസ്തകമായ ‘‘സ്നേഹസ്പർശ ങ്ങൾ’’ ക്കുവേണ്ടി ‘‘കഥയിലെ സംഗീതം’’ എന്ന ശീർഷകത്തിൽ എഴുതിത്തന്ന അവതാരിക ഇന്നലെ എന്തോ കടലാസ് തിരഞ്ഞപ്പോൾ ഫയലിൽ നിന്ന് കണ്ടെത്തി. ഉള്ളിൽ നന്മയുടെ വെളിച്ചം കാത്തു വെച്ച കവി, ഒരു നാടിന്റെ അഗാധാഭിലാഷങ്ങളെ തന്റെ കവിതകളിലൂടെ സാക്ഷാത്കരിച്ച പ്രിയങ്കരനായ ആ കവിക്ക് മരണമില്ല.

" എന്നുമീ നാടിന്നന്തർ ബാഷ്പത്തിലലിഞ്ഞൊരാൾ

ഈ വഴി നടന്നു പോയ്

ആ മനുഷ്യനെയോർക്കേ,

പൂവാക ചൊരിയുമീ

കണ്ണീരും തുടുക്കുന്നു."

ഈ വരികൾ എഴുതി വെച്ച് ദേശത്തും വിദേശത്തും അനശ്വര കീർത്തി സമ്പാദിച്ചു കടന്നു പോയ പ്രിയ കവേ - അങ്ങേയ്ക്ക് കണ്ണുനീർ വീണ് നനഞ്ഞ ഹൃദയത്തോടെ പ്രണാമം - പ്രണാമം.

കെ.പി.സുധീര

ഓ.എൻ.വി. സാർ തന്റെ വീട്ടിലിരുന്ന് ‘‘കണ്ണുകൾ’’ എന്ന തന്റെ കവിത എനിക്കായ് ചൊല്ലിത്തരുന്ന ചിത്രമാണിത്. ആ ഓർമകൾ ഇപ്പോൾ കണ്ണു നനയ്ക്കുന്നു.

English Summary : K.P Sudheeras Facebook Post About ONV Kurup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com