ADVERTISEMENT

മ്യാന്‍മറില്‍നിന്ന് ജമ്മുവിലേക്കും അവിടെനിന്നു ഡല്‍ഹിയിലേക്കും ബസില്‍ സീറ്റു കിട്ടാതെ കഷ്ടപ്പെടുന്ന സുഹറാ ബീബിയും കുടുംബവും. മ്യാന്‍മറിലെ സ്കൂളില്‍ മറ്റു കൂട്ടുകാരാല്‍ ഒറ്റപ്പെടുത്തപ്പെട്ട തസ്മിദയുടെ സങ്കടം. അഭ്യാര്‍ഥി ക്യംാംപിലെ വൃത്തിയില്ലാത്ത ശുചിമുറി ഉപയോഗിക്കേണ്ടിവന്ന ഷമീമ എന്ന പെണ്‍കുട്ടിയുടെ ദുരനഭവങ്ങള്‍. 

റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ ചിലര്‍ക്ക് ഇന്ത്യയില്‍വച്ച് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളില്‍ ചിലതുമാത്രമാണിത്. ഇവ വെറും അനുഭവങ്ങള്‍ മാത്രമല്ല, നേര്‍ച്ചിത്രങ്ങള്‍ കൂടിയാണ്. അഭയാര്‍ഥികള്‍ തന്നെ വരച്ചിട്ട അനുഭവചിത്രങ്ങള്‍. അവ ഒരു പുസ്തകത്തിന്റെ രൂപത്തില്‍ എത്തിയിരിക്കുന്നു. റെന്‍ഡേര്‍ഡ് സ്റ്റേറ്റ്ലെസ്സ് നോട്ട് വോയ്സ് ലെസ്സ് എന്ന പേരില്‍. 

സ്വന്തമായി ഒരു രാജ്യം ഇല്ലെങ്കിലും ശബ്ദം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലാവരുടെ ആവിഷ്കാരം. വേള്‍ഡ് കോമിക്സ് ഇന്ത്യയാണ് ഒട്ടും കോമഡിയല്ലാത്ത യഥാര്‍ഥ ജീവിതചിത്രങ്ങള്‍ പുസ്തകമാക്കി മാറ്റിയത്. കാളിന്ദി കുഞ്ജ്, നൂഹ്, മേവാട് എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാംപുകളില്‍ നടത്തിയ കൂട്ടായ്മകളി ല്‍വച്ചാണ് ഇത്തരമൊരു പുസ്തകത്തിന്റെ ആശയം ജനിക്കുന്നത്. അറുപതോളം അഭയാര്‍ഥികള്‍ എഴുതിയ, വരച്ച അനുഭവചിത്രങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. 

വേള്‍ഡ് കോമിക്സി ഇന്ത്യയുടെ തലവനും കാര്‍ട്ടൂണിസ്റ്റുമായ ശരദ് ശര്‍മയാണ് ജനങ്ങള്‍ക്കും അധികാരികള്‍ക്കും അഭയാര്‍ഥികളുടെ യഥാര്‍ഥ ദുരന്തം മനസ്സിലാകാന്‍വേണ്ടി ഇങ്ങനെയൊരു പുസ്തകം ഇറക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. 2012 മുതല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയില്‍ എത്തുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മാത്രമാണ് അവരെ ഒരുമിപ്പിക്കാനം അനുഭവങ്ങള്‍ അവരെക്കൊണ്ടുതന്നെ എഴുതിപ്പിക്കാനും കഴിഞ്ഞത്. 

കോമിക് ബുക് ആകുമ്പോള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയും എന്ന പ്രത്യേകതയുണ്ട്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെയും പ്രസക്തി. അലി ജോഹര്‍ മ്യാന്‍മറില്‍നിന്ന് എല്ലാം നഷ്ടപ്പെട്ട് ആദ്യം ബംഗ്ലദേശിലാണെത്തിയത്. അവിടെനിന്ന് ഡല്‍ഹിയിലും. സ്വന്തം രാജ്യത്ത് സ്വാധീനവും പണവുമുള്ള ഒരു വ്യവസായിയുടെ മകനായിരുന്നു അലി. ഇന്ന് എല്ലാം നഷ്ടപ്പെട്ട അഭയാര്‍ഥി. 

ഇന്ത്യയില്‍ സ്വന്തമായി ഭൂമി വാങ്ങാനോ മറ്റ് അവകാശങ്ങളോ ഒന്നുമില്ലെങ്കിലും പഠിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അലി പറയുന്നു. അവന്‍ പഠിച്ചു. ഇപ്പോള്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവുമെടുത്തു. വിദ്യാഭ്യാസത്തിലൂടെ മത്രമേ മികച്ചൊരു നാളെ പടുത്തുയര്‍ത്താന്‍ കഴിയൂ എന്ന് അലിക്ക് അറിയാം. അനുഭവങ്ങള്‍ അവന്‍ ബോണ്‍ ഏലിയന്‍ എന്ന അധ്യായത്തിലൂടെ കോമിക് ബുക്കില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

രണ്ടു കുട്ടികളുടെ അമ്മയാണ് സഞ്ജിദ ബീഗം. എന്നെങ്കിലുമൊരിക്കല്‍ സ്വന്തം രാജ്യത്ത് തിരിച്ചെത്തണ മെന്നു തന്നെയാണ് സഞ്ജിദയുടെ ആഗ്രഹം. കോമിക് ബുക്കിലെ വരകളില്‍ സഞ്ജിദ വരച്ചിട്ടതും സമാധാനത്തെയും ഐശ്വര്യത്തെയും കുറിച്ചുള്ള ജീവിതസ്വപ്നങ്ങള്‍. 

English Summary: Rohingya refugees in India sketch their stories in a comic book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com