39 വർഷം മുൻപ് കോവിഡ് പ്രവചിക്കപ്പെട്ടിരുന്നോ?; ആ തെറ്റിധാരണ പടർന്നതിങ്ങനെ, ഡീൻ കുന്റ്സ് എഴുതിയതെന്ത്?

The Eyes Of Darkness
ദി ഐസ് ഓഫ് ഡാർക്ക്നസ്
SHARE

കോവിഡ്19 രോഗം ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്ത പുസ്തകമാണ് ‘ദി ഐസ് ഓഫ് ഡാർക്ക്നസ്’ (The Eyes of darkness). ഡീൻ കുന്റ്സ് ( Dean Koontz) എന്ന് അമേരിക്കൻ നോവലിസ്റ്റ്് 1981ൽ എഴുതിയ നോവൽ ഇത്രയേറെ ചർച്ചയായതിനു കാരണം നോവലിൽ പരാമർശിക്കുന്ന ഒരു ‘ജൈവായുധ’മാണ്. ലേ നിക്കോൾസ് എന്ന തൂലികാ നാമത്തിലാണ് ഡീൻ കൂന്റ്സ് ഈ നോവൽ എഴുതിയത്.

വുഹാൻ–400 എന്ന ജൈവായുധം ചൈനയിലെ വുഹാനിൽ സൃഷ്ടിക്കപ്പെട്ടുവെന്നാണ് നോവലിലെ പരാമർശം. വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ നോവലിസ്റ്റ് 39  വർഷം മുൻപ് ഇതു പ്രവചിച്ചുവെന്നാണ് പ്രചരിച്ചത്. 

Did author Dean Koontz really predict corona-virus?
പ്രതീകാത്മക ചിത്രം

എന്നാൽ സത്യത്തിൽ ഇതൊരു തെറ്റിധാരണ മാത്രമാണ് എന്ന് പിന്നീടു തെളിയിക്കപ്പെട്ടു. 1981ൽ ഇറങ്ങിയ പുസ്തകത്തിൽ ഗോർക്കി–400 എന്നായിരുന്നു ജൈവായുധത്തിന്റെ പേര്. ഗോർക്കിയെന്നത് റഷ്യയിലെ ഒരു നഗരത്തിന്റെ പേരാണ്. ശീതയുദ്ധം കഴിഞ്ഞപ്പോൾ നോവലിലെ നഗരത്തിന്റെ പേര് ‘ഗോർക്കി’ മാറ്റി വുഹാൻ ആക്കുകയായിരുന്നു. 2008 മുതൽ പുറത്തിറങ്ങിയ എഡിഷനുകളിലാണ് വുഹാൻ എന്ന പേരു കാണാൻ  കഴിയുക.  ഇന്റർനെറ്റിൽ പിഡിഎഫ് രൂപത്തിൽ നോവൽ ലഭ്യമാണ്.

English Summary : Did Author Dean Koontz Really Predict Corona Virus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA
;