ക്വാറന്റീനിൽ കഴിയുന്നവർക്ക് പുസ്തകക്കൂട്ടുമായി യുവജനകമ്മീഷൻ

Kerala State Youth Commission Provide Books in Isolation Ward
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ക്രമീകരിച്ചിട്ടുള്ള ഐസൊലേഷൻ വാർഡിൽ കഴിയുന്നവര്‍ക്കായി യുവജനകമ്മീഷൻ പുസ്തകങ്ങൾ കൈമാറുന്നു
SHARE

തിരുവനന്തപുരം: കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ ക്വാറന്റീനിൽ കഴിയുന്നവർക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പുസ്തകങ്ങളുമായി കേരള സംസ്ഥാന യുവജനകമ്മീഷൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ക്രമീകരിച്ചിട്ടുള്ള ഐസൊലേഷൻ വാർഡിൽ കഴിയുന്നവര്‍ക്കായി പുസ്തകങ്ങള്‍ യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്താജെറോം വാർഡിന്റെ ചുമതലയുള്ള ആരോഗ്യപ്രവർത്തകർക്ക് കൈമാറി. 

തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഐ.പി. ബിനു, യുവജനകമ്മീഷൻ സംസ്ഥാന കോഡിനേറ്റർമാരായ അഡ്വ. എം. രൺദീഷ്, മിഥുൻഷാ ജില്ലാ കോഡിനേറ്ററായ അമൽ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി. 

യുവജനകമ്മീഷന്റെ പുസ്തകക്കൂട്ട് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനം. ജില്ലാകളക്ടർ മാർക്ക് കൂടുതൽ പുസ്തകങ്ങൾ എത്തിച്ച് ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് പുസ്തകങ്ങൾ എത്തിക്കാൻ വേണ്ടുന്ന ഇടപെടലുകൾ യുവജനകമ്മീഷൻ ജില്ലാ വോളന്റിയർമാരുടെ നേതൃത്വത്തിൽ  നടത്തുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താജെറോം അറിയിച്ചു.

English Summary : Kerala State Youth Commission Provide Books in Isolation Ward

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA
;