ADVERTISEMENT

നാഷണല്‍ എമര്‍ജന്‍സിയുടെ ലൈബ്രറിയുടെ വാതിലുകള്‍ ലോകമാകെയുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വേണ്ടി തുറന്നിട്ട് അമേരിക്കന്‍ ഡിജിറ്റല്‍ ലൈബ്രറിയായ ഇന്റര്‍നെറ്റ് ആര്‍ക്കൈവ്. ഒന്നര ദശലക്ഷത്തിലധികം പുസ്തകങ്ങളാണ് ഇതിലൂടെ ലഭ്യമാകുക. 

അമേരിക്കയിലെ കോവിഡ് നിയന്ത്രണങ്ങള്‍ അവസാനി ക്കുന്നതുവരെയോ ജൂണ്‍ 20 വരെയോ ഇളവ് ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുസ്തകങ്ങള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പും അവസാ നിപ്പിച്ചിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്ത് തങ്ങളുടെ അവസരത്തിനുവേണ്ടി കാത്തിരിക്കണമായിരുന്നെങ്കില്‍ ഇപ്പോള്‍ അതു വേണ്ട. 

ഓരോരുത്തര്‍ക്കും ആവശ്യമുള്ള പുസ്തകങ്ങള്‍ ഉടനടി തന്നെ ലഭ്യമാകും. കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണിന്റെ പേരില്‍ ലോകമാകെ ലക്ഷണക്കിനു പേരാണ് വീടുകളില്‍ കുടുങ്ങിയിരിക്കുന്നത്. ഗ്രന്ഥശാലകളിലോ പുസ്തകക്കടകളിലോ നേരിട്ടുചെന്ന് ആര്‍ക്കും പുസ്തകം വാങ്ങാനോ വാങ്ങിക്കാനോ അവാത്ത അവസ്ഥ. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് അമേരിക്കന്‍ ഡിജിറ്റല്‍ ലൈബ്രറിയുടെ അസാധാരണ നടപടി. 

വിവിധ കോളജുകള്‍, ഗ്രന്ഥശാലകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ സംഭാവന ചെയ്തവയാണ് പുസ്തകങ്ങളില്‍ അധികവും. ഇവയെല്ലാം ഇത്രകാലവും ലോക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. എല്ലാ പുസ്തകങ്ങളും എല്ലാവരുടെയും വിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന സ്വപ്നം ഇതോടെ സഫലമായിരിക്കുകയാണെന്ന് ഇന്റര്‍നെറ്റ് അധികൃതര്‍ അവകാശപ്പെട്ടു. 

ഇന്റര്‍നെറ്റ് ഇപ്പോഴാണ് യഥാര്‍ഥ ജീവിതത്തില്‍ പ്രയോജനപ്പെ ട്ടതെന്നും അവര്‍ പറയുന്നു. എന്നാല്‍ ഈ നടപടിയില്‍ എതിര്‍പ്പും ഉയരുന്നുണ്ട്. കോപ്പിറൈറ്റ് ബാധകമായ പുസ്തകങ്ങളും ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയിരിക്കുക യാണ്. ഇത് കോപ്പിറൈറ്റ് നിയമങ്ങളുടെ ലംഘനമാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അക്കാദമിക് പുസ്തകങ്ങള്‍ മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുതിയ പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. 

ഇന്റര്‍നെറ്റിലൂടെ ഇവ ലഭ്യമാക്കിയാല്‍ യഥാര്‍ഥ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരില്ലാതെ വന്നേക്കാം. അത് പ്രസധകരുടെയും എഴുത്തുകാരുടെയും വരുമാനത്തെയും ബാധിക്കാം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഏതു പുസ്തകവും പുന:പ്രസിദ്ധീ കരിക്കാവുന്ന സഹചര്യം അപകടകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

പുതിയ പുസ്തകങ്ങളുള്‍പ്പെടെയുള്ളവയുടെ പേരില്‍ ഇന്റര്‍നെറ്റ് ലൈബ്രറിക്ക് ഒരു അവകാശവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എഴുത്തുകാരുടെ അനുവാദം ഇല്ലാതെയാണ് എങ്ങനെയാണ് അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ സ്വതന്ത്രമായി ലഭ്യമാക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. കോവിഡ് 19 എന്ന ഒഴികഴിവു ചൂണ്ടിക്കാട്ടി പകര്‍പ്പവകാശങ്ങള്‍ ലംഘിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നും അവര്‍ പറയുന്നു. 

ലോക്ഡൗണ്‍ കാലത്തേക്ക് മാത്രമാണ് സൗജന്യമെന്നും പകര്‍പ്പവകാശം തങ്ങള്‍ ലംഘിക്കുന്നില്ലെന്നുമാണ് ഇന്റര്‍നെറ്റ് ലൈബ്രറി അധികൃതര്‍ ആരോപണങ്ങള്‍ക്കു നല്‍കുന്ന മറുപടി. 

English Summary : Internet Archive accused of using Covid-19 as 'an excuse for piracy'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com