ADVERTISEMENT

ലോക് ഡൗൺ തുടങ്ങിയതിനുശേഷം അനേകം പുസ്തകങ്ങളുടെ വ്യാജപതിപ്പ് പിഡിഎഫ് രൂപത്തിൽ  സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് സൈബർസെൽ കേസുകൾ എടുത്തു വരികയാണ്. എന്നാൽ ഈ സമയത്ത് നിയമവിധേയമായി സമൂഹമാധ്യമം വഴി ഒരു പുസ്തകം വായിക്കാമെന്ന ഓഫറുമായി പുസ്തകക്കമ്പനി മുന്നോട്ടുവരുന്നത് ശ്രദ്ധേയമാണ്. ‘ഹരിതം ബുക്സാ’ണ് അവരുടെ എഡിറ്റർ പ്രതാപൻ തായാട്ട് എഴുതിയ ആത്മകഥ ‘വിമത മർമരങ്ങൾ’ പിഡിഎഫ് രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നത്. പുസ്തകത്തിന്റെ രണ്ടാംപതിപ്പാണ് ഇറങ്ങിയിരിക്കുന്നത്.

 

സ്വാതന്ത്ര്യസമരസേനാനി തായാട്ട് ബാലന്റെ മകനായ പ്രതാപൻ തായാട്ടിന്റെ ഈ പുസ്തകം അനുഭവങ്ങ ളുടെ പൊള്ളുന്ന പാഠപുസ്തകം കൂടിയാണ്. മധുവിധു തീരുംമുമ്പ്, വലതുകാൽ മുറിച്ചുമാറ്റാനായി, ശ്രീചിത്തിരയിലേക്കുള്ള യാത്രയാണ്  ‘വിമത മർമ്മരങ്ങൾ’ എന്ന് പ്രതാപൻ തായാട്ട് പറയുന്നു.  21 ദിവസം ഒരു നിമിഷം പോലും  ഇരിക്കാതെ, കിടക്കാതെ, ഉറങ്ങാതെ അങ്ങോട്ടുമിങ്ങോട്ടും നടന്ന നടത്തം. 

 

 

എൺപതുകൾ നയിച്ച  പ്രക്ഷുബ്ധതയുടെയും പ്രബുദ്ധതയുടേയും മിന്നലാട്ടങ്ങൾ. ഒഴിവാക്കാമായിരുന്ന സിനിമാ - കോടമ്പാക്കം കാലത്തിന്റെയും പിന്നീടുള്ള പട്ടിണിയുടെയും ദുരിതത്തിന്റെയും കഥകൾ. അന്നേവരെ അനുഭവിച്ച ദുരിതകാണ്ഡങ്ങളെ മുൻനിർത്തി, മകന്റെ പിറവി സമയത്ത്, ലേബർറൂമിന്റെ മുന്നിൽ അവനൊരു തുമ്പിക്കൈയ്യോ,  ചുരുങ്ങിയപക്ഷം ഒരു മുച്ചിറിയോ പ്രതീക്ഷിച്ച് വിയർത്ത പിതാവിന്റെ പിടച്ചിലുകൂടിയാണ് ‘വിമത മർമ്മരങ്ങൾ’.

 

‘ഒന്നും ഒന്നിന്റേയും അവസാനമല്ല,  മറ്റൊന്നിന്റെ ആരംഭമാണ്.’  എന്ന തിരിച്ചറിവിന്റെ പ്രത്യയശാസ്ത്ര പുസ്തകമാണ് വിമത മർമരങ്ങൾ എന്നും പ്രതാപൻ തായാട്ട് കുറിയ്ക്കുന്നു. സമൂഹമാധ്യമങ്ങൾ വഴി താൻ കൈമാറുന്നത് തന്റെ ജീവിതം തന്നെയാണെന്നും പ്രതാപൻ എഴുതുന്നു. ഒറ്റ നിബന്ധന മാത്രമേയുള്ളു, വായിച്ചാൽ അഭിപ്രായം എഴുതി അറിയിക്കണം.

 

English Summary: In This Lock Down Period Read Vimatha Marmarangal By Prathapan Thayyat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com