ADVERTISEMENT

കൊറോണഭീതിയെത്തുടർന്ന് ഇന്ത്യ അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോൾ കവയിത്രി ദീപ ജയരാജ് തന്റെ ഭാവനയുടെ വാതിലുകൾ തുറന്നിടുകയായിരുന്നു. അതുവഴി സാഹിത്യലോകത്തിനു ലഭിച്ചതാകട്ടെ ഒരു പുതുകവിതയും. 

 

 

വിഷയമായതും കൊറോണ തന്നെ. പക്ഷേ കൊറോണയുടെ താണ്ഡവമല്ല, മറിച്ച് കൊറോണയ്ക്കെതിരെ ഒരുമിച്ച്, ഒറ്റക്കെട്ടായിനിന്നു ലോകത്തോട് പോരാടാൻ ആഹ്വാനം ചെയ്യുന്ന വരികളാണ് ‘കോവിഡ് 19’ എന്ന തലക്കെട്ടിൽ ദീപ രചിച്ചത്. അതിന്റെ വിഡിയോ രൂപവും പുറത്തിറക്കി. വരികൾ ഈണമിട്ടു പാടിയത് എറണാകുളം സ്വദേശി രേഖ ശൈലേഷ്. 

 

 

വിഷ്ണു സോമരാജൻ ഉണ്ണിത്താനാണ് വിഡിയോ തയാറാക്കിയത്. സാഹിത്യ ആരാധകർക്കിടയിൽ ഡിജെ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ദീപ ജയരാജിന്റെ പല കൃതികളും പുസ്തകമായിട്ടുണ്ട്. ‘അമ്മിണിക്കുട്ടി’യാണ് ആദ്യ നോവൽ. ഇന്ദുമതി, കൃഷ്ണാ നീ ബേഗനെ ബാറോ, ബിവിത തുടങ്ങിയ നോവലുകളും അഭിഭാഷക കൂടിയായ ഡീജെയുടേതായുണ്ട്. 

 

 

‘പ്രണയതീരത്തെ പറവകൾ’ എന്ന പേരില്‍ കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. ഡീജെയുടെ കവിതകളെല്ലാം യുട്യൂബിലും അപ്‌ലോഡ് ചെയ്ചിട്ടുണ്ട്. സംഗീത അധ്യാപിക കൂടിയായ രേഖ ശൈലേഷാണ് കവിതയ്ക്ക് ഈണമിടുന്നത്.

 

English Summary : Covid -19 Malayalam songs By Deepa Jayaraj Recited by Rekha Shylesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com