ADVERTISEMENT

തിരുവനന്തപുരം ∙ പത്മരാജൻ സ്മാരക ട്രസ്റ്റിന്റെ സാഹിത്യ– ചലച്ചിത്ര പുര്സകാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരത്തിനർഹനായത് സുഭാഷ് ചന്ദ്രനും മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം

സ്വന്തമാക്കിയത് സാറാജോസഫുമാണ്.  

 

∙ സാഹിത്യ പുരസ്കാരങ്ങൾ‍

മികച്ച നോവൽ (20,000 രൂപ)– സമുദ്രശില (സുഭാഷ്ചന്ദ്രൻ)

മികച്ച ചെറുകഥ (15,000 രൂപ)– സാറാ ജോസഫ്

 

∙ ചലച്ചിത്ര പുരസ്കാരം

മികച്ച സംവിധായകൻ (25,000 രൂപ)– മധു സി നാരായണൻ (കുമ്പളങ്ങി നൈറ്റ്സ്)

മികച്ച തിരക്കഥ (15,000രൂപ) – സജിൻ ബാബു (ബിരിയാണി)

പ്രത്യേക  ജൂറി പരാമർശം – ബോബി, സഞ്ജയ് 

 

മേയ് 23 പത്മരാജന്റെ  75–ാം ജന്മവാർഷികദിനമാണ്. 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന പുരസ്കാര സമർപ്പണം പിന്നീട് ഒരവസരത്തിൽ നടത്തുമെന്ന് പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ വിജയ കൃഷ്ണൻ, ജനറൽ സെക്രട്ടറി ബൈജുചന്ദ്രൻ, സെക്രട്ടറി പ്രദീപ് പനങ്ങാട് എന്നിവർ അറിയിച്ചു.

 

English Summary : Padmarajan Smaraka Trust Award Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com