ADVERTISEMENT

അയ്യപ്പപ്പണിക്കർ ഫൗണ്ടേഷന്റെ തണലിൽ 43 കവികളും 12 ചിത്രകാരന്മാരും അകലത്തിരുന്ന് ‘വോയ്സ് ഫ്രം ഫാർ ആൻഡ് നിയർ’ എന്ന സംരംഭത്തിലൂടെ ഒത്തുചേരുന്നു. വിവിധ ഭാഷകളിലെഴുതിയ കവിതകൾ ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തി ആലപിച്ച് ഫോണിൽ റിക്കോർഡ് ചെയ്ത് പ്രതീക്ഷയും പ്രതിരോധവും തീർക്കുകയാണ് കവികൾ. ഇതിനു പിന്തുണയായി 12 ലോകപ്രശസ്ത ചിത്രകാരന്മാരും ശിൽപികളും അവരുടെ കലാസൃഷ്ടികൾ വിഡിയോയിലൂടെ പ്രദർശിപ്പിക്കുന്നുമുണ്ട്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷനു വേണ്ടി കവി ശാന്തനാണ് ലോകകവികളുടെ കവിതകൾ സമാഹരിച്ച് ഈ വിഡിയോ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

 

കവി കെ.സച്ചിദാനന്ദൻ സ്വാഗതമാശംസിച്ചും കവിത ചൊല്ലിയുമാണു പരിപാടി തുടങ്ങുന്നത്. രോഗഭീതി, മരണം, ദുഃഖം, ഏകാന്തത, മാറ്റിപ്പാർപ്പിക്കൽ തുടങ്ങി മനുഷ്യരാശി അനുഭവിക്കുന്ന ദുരിതങ്ങളും അതിൽനിന്നു മുക്തി നേടാനുള്ള പ്രത്യാശയുമാണ് ലബ്ധപ്രതിഷ്ഠരായ ലോകകവികളുടെ കവിതകളിലൂടെ കേൾക്കാൻ കഴിയുക.

 

 

ലോകകവികൾക്കൊപ്പം, മലയാളത്തിൽനിന്ന് കെ.ജി.ശങ്കരപ്പിള്ള, കുരീപ്പുഴ ശ്രീകുമാർ, റോസ്മേരി, രാവുണ്ണി, എസ്.ജോസഫ്, സാവിത്രി രാജീവൻ തുടങ്ങിയവർ കാവ്യവിരുന്നിൽ പങ്കുചേരുന്നു. ചിത്രകാരന്മാരുടെ സംഘത്തിൽ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, സൗമൻ ഭൗമിക്, ടെൻസിങ് ജോസഫ് തുടങ്ങിയവരുണ്ട്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി പ്രിയദാസ് ജി.മംഗലത്ത് അയ്യപ്പപ്പണിക്കരുടെ ‘ഹേ ഗഗാറിൻ’ എന്ന കവിത ചൊല്ലി നന്ദി അറിയിക്കുന്നു.

 

English Summary : Voice From Far And Near

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com