ADVERTISEMENT

ഒരു പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന അറിവില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നത് പ്രശ്നങ്ങളുടെ സങ്കീർണത കൊണ്ടല്ല; അവ കൈകാര്യം ചെയ്യുന്നവരുടെ അയോഗ്യത കൊണ്ടാണ്. താഴെത്തട്ടിൽ അവസാനിക്കേണ്ടിയിരുന്ന പല നിസ്സാര പ്രശ്നങ്ങളും അപരിഹാര്യമായി തുടരുന്നത് അവ കൈകാര്യം ചെയ്ത രീതികളുടെ പോരായ്മ കൊണ്ടാണ്. എന്താണു പ്രശ്നമെന്നും അതിന്റെ അടിസ്ഥാന കാരണമെന്തെന്നും തിരിച്ചറിയുമ്പോഴേ, പരിഹാരത്തിന്റെ വാതിലുകൾ തുറക്കൂ.

 

പരിഹാരം അറിയാവുന്നവരുടെ അടുത്തു മാത്രമേ, വൈഷമ്യങ്ങൾ അവതരിപ്പിക്കാവൂ. അല്ലെങ്കിൽ അവരത് ആഘോഷിക്കുകയോ സങ്കീർണമാക്കുകയോ ചെയ്യും. പ്രതിസന്ധികളിൽ അകപ്പെട്ടവർ കാര്യങ്ങൾ വിശദീകരിക്കുന്നത് അവരുടെ ഇളക്കം തട്ടിയ മാനസികാവസ്ഥയിൽ നിന്നാണ്. അതേ തോന്നലുകളിലൂടെ പരിഹാരകർക്കു സഞ്ചരിക്കാനാകില്ല. ഏതു വികാരവിക്ഷോഭങ്ങൾക്കിടയിലും നിഷ്പക്ഷ നിരീക്ഷണത്തിനും പക്വമായ ഇടപെടലിനും സാധിക്കുന്നവരിൽനിന്നു മാത്രമേ, ആത്യന്തിക പരിഹാരം ലഭ്യമാകൂ.

 

 

കേട്ടറിഞ്ഞ പ്രശ്നങ്ങളിൽനിന്ന് യഥാർഥ പ്രശ്നങ്ങളിലേക്കു സഞ്ചരിക്കാനുള്ള ശേഷിയാണ് പ്രശ്ന പരിഹാ രകന്റെ ഏറ്റവും വലിയ കഴിവ്. പ്രശ്നത്തെക്കാൾ പ്രശ്നത്തിന്റെ കാരണത്തെയാണ് അഭിമുഖീകരിക്കേണ്ട തും ഇല്ലാതാക്കേണ്ടതും. രോഗത്തെ മാത്രമല്ല, രോഗിയെയും മനസ്സിലാക്കണം. അല്ലെങ്കിൽ, വേരിൽ ചികിത്സിക്കേണ്ടതിനു പകരം വിളവിൽ ചികിത്സിക്കും.

 

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com