ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്ര മോദി യുവാവായിരിക്കെ വിശ്വമാതാവിന് എഴുതിയ കത്തുകൾ വായനക്കാരിലേക്ക്. ‘ലെറ്റേഴ്സ് ടു മദർ’ എന്ന പേരിൽ കത്തുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതു ഹാർപർ കോളിൻസ്. അടുത്ത മാസം പ്രകാശനം ചെയ്യുന്ന പുസ്തകത്തിനായി ഗുജറാത്തി കത്തുകൾ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തത് പത്മശ്രീ അവാർഡ് ജേതാവായ ഭാവന സോമയ്യയാണ്.

മോദി ചെറുപ്പകാലത്ത് കാലത്ത് എല്ലാ ദിവസവും ‘ജഗത് ജനനി’ക്കു കത്തെഴുതുമായിരുന്നു. ദുഃഖവും സന്തോഷവും ഓർമകളുമൊക്കെ നിറഞ്ഞ ഈ കത്തുകൾ മാസങ്ങൾക്കുള്ളിൽ മോദിതന്നെ കത്തിച്ചുകളയുകയും ചെയ്തിരുന്നു. ഇതിൽ അവശേഷിച്ച 1986ലെ ഡയറിയിലെ കത്തുകളാണു പുസ്തമാക്കുന്നത്. ഇതു സാഹിത്യപരമായ ശ്രമമല്ലെന്നും തന്റെ നിരീക്ഷണങ്ങളുടെ പ്രതിഫലനമാണെന്നും മോദി പറഞ്ഞു.

‘ഞാനൊരു എഴുത്തുകാരനല്ല. പക്ഷേ, ഉള്ളിലെ ചിന്തകളുടെ തിരതള്ളൽ പ്രകടിപ്പിക്കാൻ ത്വരയുണ്ടാകുമ്പോൾ പേനയും കടലാസുമെടുക്കാതെ വഴിയില്ല. അത് എഴുതാൻ വേണ്ടിയല്ല, ആത്മപരിശോധന നടത്താനും ഉള്ളിലെ ആശയങ്ങൾ വെളിച്ചത്താക്കാനുമാണ്’ – പ്രധാനമന്ത്രി പറഞ്ഞു.

English  Summary : HarperCollins to publish PM Modi’s letters to mother goddess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com