ADVERTISEMENT

തീർഥാടനം ദേവാലയങ്ങളിലേക്കുള്ള വെറും യാത്രകളല്ല. ഓരോ വിശ്വാസിക്കും അത് ആത്മശുദ്ധീകരണത്തിനുള്ള പ്രാർഥന കൂടിയാണ്. ക്ഷേത്രങ്ങളിലേക്കുള്ള യാത്ര ആഗ്രഹിക്കുന്നവർക്ക് മികച്ച സഹായിയാണ് മനോരമ ബുക്സ് പുറത്തിറക്കുന്ന ക്ഷേത്രവിജ്ഞാന സർവസ്വം. ക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ ആദ്യത്തെ ആധികാരിക ക്ഷേത്രവിജ്ഞാനകോശമാണിത്. 

 

 ക്ഷേത്ര വിജ്ഞാന സർവസ്വം
ക്ഷേത്ര വിജ്ഞാന സർവസ്വം

കേരളത്തിലെ ക്ഷേത്രങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ക്ഷേത്രങ്ങൾ, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ആരാധനാസമ്പ്രദായങ്ങൾ, പ്രധാന വഴിപാടുകൾ, വിശേഷ വഴിപാടുകൾ, പൂജാക്രമങ്ങൾ, ഉത്സവങ്ങൾ, ധ്യാനമന്ത്രങ്ങൾ, 108 ശിവാലയങ്ങൾ, 108 വൈഷ്ണവ തിരുപ്പതികൾ, 51 ദേവീശക്തിപീഠങ്ങൾ, ദ്വാദശ ജ്യേതിർലിംഗങ്ങൾ, ചതുർധാമങ്ങൾ, പ്രമുഖ തീർഥസ്നാനങ്ങൾ, ആധ്യാത്മിക ഗ്രന്ഥങ്ങൾ, ക്ഷേത്രസംബന്ധമായ ചടങ്ങുകൾ, വിശേഷങ്ങൾ, താന്ത്രിക വിഷയങ്ങൾ, ദേവപ്രശ്നം, നക്ഷത്രങ്ങൾ, രാശികൾ തുടങ്ങിയ ജ്യോതിഷ വിഷയങ്ങൾ, ഷോഡശാചാരങ്ങൾ, ശ്രീകോവിൽ, ബിംബവിധികൾ, ബലിക്കല്ല്, ചുറ്റമ്പലം, കൊടിമരം തുടങ്ങിയ ക്ഷേത്രനിർമാണ വിഷയങ്ങൾ, ദേവതകൾ, ക്ഷേത്രകലകൾ, ക്ഷേത്രവാദ്യങ്ങൾ തുടങ്ങി അതീവസമഗ്രമായ വിജ്ഞാനശേഖരങ്ങളാണ് രണ്ടു വാല്യങ്ങളിലായി ഈ വിജ്ഞാനകോശത്തിലുള്ളത്.

 

2250 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ 1250 രൂപയ്ക്ക് പ്രീപബ്ലിക്കേഷൻ ബുക്കിങ് നടത്താം. പ്രീപബ്ലിക്കേഷൻ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഈ നമ്പറിൽ വിളിക്കാം: 0481 2587396.

പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവി‌ടെ ക്ലിക്ക് ചെയ്യാം

English Summary: Kshethravignjana Sarvaswam Book By C Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com