ട്രാൻസ്ജെൻഡർ വിരുദ്ധ ട്വീറ്റ്: ജെ.കെ. റോളിങ് വിവാദത്തിൽ

J.K. Rowling
ജെ.കെ. റോളിങ്
SHARE

ലണ്ടൻ ∙ ട്രാൻസ്ജെൻഡറുകളെ വേദനിപ്പിക്കുന്ന വിവാദ ട്വീറ്റുമായി ഹാരി പോട്ടർ കഥാകാരി ജെ.കെ. റോളിങ്. ആർത്തവശുചിത്വം സംബന്ധിച്ച  ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കിയതും വിമർശനമു ണ്ടായപ്പോൾ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചതുമാണു റോളിങ്ങിനു വിനയായത്.

‘പീപ്പിൾ ഹൂ മെൻസ്ട്രുവേറ്റ്’ (ആർത്തവമുള്ള ആളുകൾ) എന്ന പ്രയോഗത്തിനു പകരം സ്ത്രീകൾ എന്നു പറഞ്ഞാൽ പോരേയെന്നു പരിഹാസത്തോടെ ചോദിച്ചുള്ള നോവലിസ്റ്റിന്റെ ട്വീറ്റിനു വിമർശനവുമായി ആരാധകരുൾപ്പെടെ രംഗത്തെത്തി. 

സ്ത്രീകൾക്കു മാത്രമല്ല, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ആർത്തവമുണ്ടാകുമെന്ന് പ്രതിഷേധ ക്കാർ ചൂണ്ടിക്കാട്ടി. വിട്ടുകൊടുക്കാതെ എഴുത്തുകാരിയും വാദിച്ചതോടെ ലിംഗവിവേചനം സംബന്ധിച്ച സംവാദമായി മാറുകയായിരുന്നു.

English Summary : J.K. Rowling Gets Backlash Over Anti-Trans Tweets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;