അക്ഷരങ്ങളുടെ സഹയാത്രികന് വിട

new-book-stall
SHARE

അക്ഷരങ്ങളുടെ സഹയാത്രികൻ ന്യൂ കോളജ് ബുക് സ്റ്റാളിന്റെ ഉടമ എ.പി.തങ്കപ്പൻ നായർക്കു നാടു വിടചൊല്ലി.

അക്ഷരമെഴുതാൻ പഠിപ്പിക്കുന്നതു മുതൽ ഉന്നത വിജ്ഞാന ശാഖയിലെ ഏതു പുസ്തകവും ഈ കൊച്ചു പുസ്തക കടയിൽ ലഭിക്കുമായിരുന്നു. സർക്കാർ മൃഗാശുപത്രിക്കു സമീപത്തെ ചെറിയ മുറിയിലായിരുന്നു ആദ്യം ബുക് സ്റ്റാൾ . ബാലരമയും അമർചിത്രകഥയും മുതൽ ഗൈഡുകളും വായനയെ ഗൗരവത്തോടെ കാണുന്നവർക്കുള്ള സാഹിത്യ ശേഖരങ്ങളും ആനുകാലികങ്ങളുമൊക്കെ ഇവിടെയുണ്ടായിരുന്നു.പുസ്തകങ്ങൾ കടം നൽകുന്നതിനും തങ്കപ്പൻ നായർക്കു മടിയുണ്ടായിരുന്നില്ലെന്നു സാഹിത്യകാരൻ ബിജോയ് ചന്ദ്രൻ ഓർത്തെടുക്കുന്നു. അറിവു തേടുന്നവരോടും അക്ഷരങ്ങളെ സ്നേഹിക്കുന്നവരോടും ചെറുപുഞ്ചിരിയിൽ സ്നേഹം പങ്കിട്ടിരുന്ന തങ്കപ്പൻ നായർ ഇനി ദീപ്ത സ്മരണ.

English Summary : New college book stall Muvattupuzha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;