ADVERTISEMENT

ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട സൗഭാഗ്യശാലികളുടെ പട്ടികയിലേക്ക് മലയാളത്തിന്റെ പ്രിയ കഥാകാരൻ കെ.എൽ. മോഹനവർമയും. 

മോഹനവർമയുടെ ജനനത്തീയതി നാളെയും പിറന്നാൾ മറ്റന്നാളുമാണ്. എഴുത്തും വായനയുമായി 84–ാം വയസ്സിലും സജീവം. 

നോവലുകളും കഥകളുമെല്ലാമായി 66 ഗ്രന്ഥങ്ങൾ. 2 ഇംഗ്ലിഷ് നോവലുകൾ. ഇംഗ്ലിഷിലേക്കും മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും തർജമകൾ. ഡോക്യുമെന്ററികളും പരസ്യ ചിത്രങ്ങളും കുട്ടികളുടെ സിനിമയും. വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ.  ഇരുപത്തഞ്ചിലേറെ പുരസ്കാരങ്ങൾ. കാൽ നൂറ്റാണ്ടായി എഴുത്തിനു കംപ്യൂട്ടർ ഉപയോഗിക്കുന്ന വർമ പല സാഹിത്യകാരന്മാർക്കും മുൻപേ ടെക്–ഫ്രണ്ട്‍ലിയാണ്.

 

‘‘എന്റെ അവസാനത്തെ നോവലാണ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ‘ശിവ റാംജിയുടെ ഡയറിക്കുറിപ്പുകൾ’. ഇനി നോവൽ ഇല്ല. ഓഡിയോ വിഷ്വൽ പാതകൾ വഴി ആശയങ്ങൾ പകർത്താനാണു തീരുമാനം. കേരളത്തിലെ നൂറു വർഷത്തെ വെജിറ്റേറിയൻ ഭക്ഷണ സംസ്കാരത്തെക്കുറിച്ചു നോവലെഴുതണമെന്നു വിചാരിച്ചതു മാറ്റിയത് അതിനാലാണ്. ആ ആശയമാണു മധുപാലിന്റെ സഹായത്തോടെ ‘സൈക്കിൾ മായൻ’ എന്ന പേരിൽ ഡോക്യു ഫിലിമാക്കി റിലീസ് ചെയ്തത്’’ – മോഹനവർമ പറയുന്നു. 

 

പുസ്തകങ്ങളുടെ ഭാവി?

 

ഇന്നു നമുക്കു സ്വപ്നം കാണാൻ വയ്യാത്ത വിധം കമ്യൂണിക്കേഷൻ സംവിധാനങ്ങൾ മാറുകയാണ്. പുസ്തക വായനയ്ക്കായി നാം കൊടുക്കുന്ന സമയം കുറഞ്ഞു വരുന്നുണ്ടെങ്കിലും പുസ്തകം നിലനിൽക്കും.

 

സാഹിത്യ അക്കാദമി സെക്രട്ടറിയെന്ന നിലയിൽ?

 

സാഹിത്യ അക്കാദമി ലൈബ്രറിയെ ഡിജിറ്റൽ യുഗത്തിലേക്കു നയിക്കാനായി. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും പ്രഗൽഭരായ സാഹിത്യകാരന്മാരുടെ 3 ദിവസത്തെ സംഗമം. നടത്തി. 

 

സാഹിത്യ അക്കാദമി അവാർഡുകൾ വിതരണം ചെയ്യാൻ രാഷ്ട്രീയ നേതാക്കൾക്കു പകരം സാഹിത്യ നായകർ മതിയെന്നു തീരുമാനിച്ചു. എന്നാൽ, അതു പിന്നീടു തുടരാനായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com