ആഴക്കടൽ ചുംബനങ്ങൾ: മീനുകൾ ചുംബിക്കുന്നു ഇംഗ്ലിഷിലേക്ക്

Kissing-The-Blue
SHARE

പെൺ പ്രണയത്തിന്റെ വഴികളും നിരാശകളും തീക്ഷ്ണതയും പറഞ്ഞ ശ്രീപാർവ്വതിയുടെ നോവൽ ‘മീനുകൾ ചുംബിക്കുന്നു’ ഇപ്പോൾ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ‘കിസ്സിങ് ദ് ബ്ലൂ’ എന്ന പേരിൽ ആമസോൺ കിൻഡലിലും പേപ്പർ ബാക്ക് ഫോർമാറ്റിലും പുസ്തകം ലഭ്യമാണ്. ഇന്ത്യയിൽ നിലവിൽ പുസ്തകത്തിന്റെ കിൻഡിൽ എഡിഷൻ മാത്രമാണുള്ളത്. യുഎസിൽ പേപ്പർബാക്ക് ലഭ്യമാണ്. 

താര, ആഗ്നസ് എന്നീ രണ്ടു പെൺകുട്ടികളുടെ ജീവിതത്തിലൂന്നിയാണ് പുസ്തകം ലെസ്ബിയൻ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത്. പറഞ്ഞു പഴകിയ പ്രണയങ്ങളിൽ നിന്നുമൊരു വേർതിരിഞ്ഞു നിൽക്കൽ ഉണ്ടായതുകൊണ്ടുതന്നെ മീനുകൾ ചുംബിക്കുന്നു എന്ന പുസ്തകം മലയാളത്തിൽ ഇറങ്ങിയപ്പോൾ അതേക്കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. 

താര എന്ന കുടുംബിനിയുടെ ജീവിതത്തിലേക്ക് നാടക നടിയായ ആഗ്നസ് വളരെ യാദൃച്ഛികമായി കയറി വരുന്നതിനെത്തുടർന്നാണ് നോവൽ ആരംഭിക്കുന്നത്. എന്തു കാരണത്താലാണ് ഫെയ്‌സ്ബുക് സൃഹുത്ത് മാത്രമായ ആഗ്നസ്, താരയുടെ ഫ്‌ളാറ്റിലേക്കു കയറി വന്നതെന്ന് അവൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ പ്രണയം എന്നത് എപ്പോഴാണ് ആരിലാണ് അതിന്റെ മാജിക് പ്രവർത്തനം നടത്തുക എന്ന് പറയാനാകില്ല, പതുക്കെ അവർ പ്രണയത്തിലാകുന്നു. താരയുടെ ഭർത്താവ് ദിലീപും മകൾ അന്നുവും അവരുടെ അയൽക്കാരും അമ്മയും ഒക്കെ ഉൾപ്പെടുന്ന സമൂഹം അവരെ എങ്ങനെയാണു കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്? ഒടുവിൽ അവരുടെ പ്രണയത്തിനെന്താണ് സംഭവിക്കുക? ഇതൊക്കെയാണ് പുസ്തകം പറയുന്നത്. 

‘കിസ്സിങ് ദ് ബ്ലൂ’ പുസ്തകം വാങ്ങാം 

English Summary: Kissing The Blue: Traversing the indispensable journey of two women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;