ADVERTISEMENT

അമ്മ പറഞ്ഞുകൊടുക്കുന്ന കഥ കേട്ടില്ലെങ്കിൽ ഉറക്കം വരാത്ത കുട്ടികളുണ്ട്. എന്നാൽ അച്ഛൻ എന്നും രാത്രി അടുത്ത മുറിയിലിരുന്ന് ഈണത്തിൽ ചൊല്ലുന്ന രാമായണം കേട്ട് ഉറങ്ങുന്ന കുട്ടിയായിരുന്നു വൈശാഖൻ.  

 

സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമൊക്കെ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട്  ഉറങ്ങിയിരുന്നത് തന്റെ ഭാവനാശേഷിയെ വിപുലമാക്കിയതായി വൈശാഖൻ കരുതുന്നു. അങ്ങനെയൊരു രാത്രിയിലാണ്, ജഡായുവിനെ രാവണൻ ചിറകരി‍ഞ്ഞ് വീഴ്ത്തുന്നത് വൈശാഖൻ ഉറക്കത്തിൽ കണ്ടത്. രാവണൻ ജ‍‍ഡായുവിന്റെ ചിറകരിയുമ്പോൾ ചിറക് വിരിച്ചത് ആ കുട്ടിയുടെ ഭാവനയാണ്.   

 

തനിക്ക് ഭാവനാശേഷി കൈവന്നതിന്റെ  പച്ചവിളക്കായിരുന്നു അച്ഛന്റെ രാമായണപാരായണം എന്ന് ‘പച്ചവിളക്കി’ന്റെ കഥാകാരനായ വൈശാഖൻ പറയുന്നു. നൂറു കുട്ടികൾ രാമായണം വായിക്കുമ്പോൾ  നൂറു സീതാദേവിയെയാണ് ഓരോരുത്തരും സങ്കൽപ്പിക്കുന്നത്. സ്ക്രീനിൽ കാണുമ്പോൾ ഇതിഹാസ കഥാപാത്രങ്ങളെക്കുറിച്ച് എല്ലാവരുടെയും സങ്കൽപം ഒരേ പോലെയാവുന്നു. ഭാവനയുടെ സിഗ്നൽ കിട്ടാതെ കിടക്കുന്ന കുട്ടികൾ രാമായണം വായിക്കണമെന്നാണ് ജീവിതത്തിന്റെ നല്ലൊരു കാലം മുഴുവൻ തീവണ്ടി സിഗ്നലുകൾക്കൊപ്പം കഴിഞ്ഞ വൈശാഖൻ പറയുന്നത്.

 

English Summary : Ramayanam reading- Vaisakhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com