ADVERTISEMENT

ഗൗതമമുനിയുടെ പത്നിയായ അഹല്യ അതിസുന്ദരിയായിരുന്നു. ഗൗതമ മുനി പുറത്തുപോയ സമയത്ത് അഹല്യയെ പ്രാപിക്കാൻ ദേവേന്ദ്രന് മോഹം തോന്നി. ദേവേന്ദ്രൻ ഗൗതമമുനിയുടെ വേഷം ധരിച്ചെത്തിയപ്പോൾ അത് തിരിച്ചറിയാൻ അഹല്യയ്ക്കു കഴിഞ്ഞില്ല. തിരിച്ചെത്തിയപ്പോൾ സംഭവം അറിഞ്ഞ് കോപാകുലനായ മുനി അഹല്യയുടെ ഭാഗം കേൾക്കാതെ അവൾ ശിലയായി മാറട്ടെ എന്നു ശപിച്ചതും പിന്നീട് ശ്രീരാമചന്ദ്രൻ അഹല്യയ്ക്കു മോക്ഷം കൊടുത്തതുമാണ് അഹല്യാമോക്ഷം. അനേകരുടെ പാദപതനമേറ്റ് ശില പോലെ കഴിയേണ്ടി വരുന്ന എത്രയോ സ്ത്രീകൾ ഇന്നുമുണ്ടെന്ന് കെ. ജയകുമാർ പറയുന്നു. 

 

തുഞ്ചൻപറമ്പിൽ എഴുത്തച്ഛന്റെ പേരിലുള്ള മലയാള സർവകലാശാലയുടെ ശിലാസ്ഥാപന ദിവസം. ചടങ്ങ് കഴിഞ്ഞതോടെ എല്ലാവരും പോയി. സർവകലാശാലയ്ക്ക് സ്വന്തം സ്ഥലമില്ല. പണമില്ല. ഓഫിസില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നതിൽ അനിശ്ചിതത്വം.

 

ആദ്യ വൈസ് ചാൻസലർ ആയ ജയകുമാർ റെസ്റ്റ് ഹൗസിൽ ചിന്താകുലനായി തനിച്ചിരിക്കുന്നു. ഒരാൾ വന്നു പറഞ്ഞു, സാറിനൊരു കവറുണ്ടെന്ന്. വളരെ മുതിർന്ന ഒരു സുഹൃത്ത് കൊടുത്തയച്ചതാണ്. തുറന്നു നോക്കിയപ്പോൾ എഴുത്തച്ഛന്റെ അധ്യാത്മരാമായണം. ജീവിതത്തിൽ ശ്രീരാമനോളം പ്രതിസന്ധി അനുഭവിച്ച ആരുമില്ല എന്ന് ഓർത്തു. മുന്നോട്ട് നീങ്ങാൻ തനിക്ക് ഊർജമേകിയത് ആ  ഉപഹാരമാണെന്ന് ജയകുമാർ. കവിക്ക് കിട്ടിയ ആ ഉപഹാരത്തിന് അപ്പോൾ പ്രതീക്ഷയുടെ ചന്ദനലേപസുഗന്ധമായിരുന്നു.

English Summary : Ramayanam reading- K. Jayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com