ADVERTISEMENT

രാമായണം നീട്ടിച്ചൊല്ലുന്നവരിൽ വളരെക്കുറച്ചുപേർ മാത്രമേ അതു ശരിയായി വായിക്കുന്നുള്ളൂ എന്നാണ് കൽപറ്റ നാരായണൻ കരുതുന്നത്. നീട്ടേണ്ടിടത്തും നീട്ടേണ്ടാത്തിടത്തും നീട്ടി നീട്ടി ഇതൊരു നീട്ടാചാരമായി പലരും കൊണ്ടുനടക്കുന്നു. അടുത്ത വരി എങ്ങനെ തരണം ചെയ്യണം എന്നറിയാൻ കഴിയാതാവുമ്പോൾ അതിനുള്ള ഉത്തരം കിട്ടുന്നതു വരെ ഒരു നീട്ടങ്ങ് നീട്ടും.

 

പണ്ട് നാട്ടിൽ രാമായണം ചൊല്ലുന്നത് കാരണവന്മാർ ആയിരുന്നു. അവർക്കതു ശരിയായി ചൊല്ലാൻ അറിയാം. വൈലോപ്പിള്ളിയുടെ ഗൃഹപുരാണം എന്ന കവിത തന്നെ നോക്കാം. എവിടെ നിന്നോ വന്ന ഒരാളും സഹായിയും രാത്രി ഒരു വീട്ടിൽ തലചായ്ക്കാനിടം ചോദിക്കുന്നു. ഇവിടെ ആണുങ്ങളാരുമില്ലെന്നു വീട്ടിലെ സ്ത്രീ ശബ്ദം. തനിക്കൊരു രാമായണവും പുൽപായയും തന്നാൽ മതി എന്ന് വന്നയാൾ പറഞ്ഞു. രാത്രി അയാളുടെ രാമായണം വായന കേട്ട് അയൽക്കാർ കൂടി. നല്ല വായന. ഉടനെ ആ വീട്ടുകാർ വന്ന് മണ്ണെണ്ണ വിളക്ക് മാറ്റി നിലവിളക്കും പഴയ പായ മാറ്റി നല്ല പായയും കൊടുത്തു. 

 

എന്തുകൊണ്ടാണ് മരണവീട്ടിൽ രാമായണം ചൊല്ലുന്നത് എന്നതിന് കൽപറ്റയ്ക്കു തന്റേതായ ഉത്തരമുണ്ട്: ‘ഏതൊരാളും ജീവിതത്തിൽ തരണം ചെയ്ത എല്ലാക്കാര്യവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ രാമായണത്തിലുണ്ട്’.

 

English Summary: Writter Kalpatta Narayanan's memoir about Ramayana month

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com