ADVERTISEMENT

സുഗതകുമാരിയുടെ മുത്തശ്ശിക്കു രാമായണം മനഃപാഠമായിരുന്നു. മൂന്നാം വയസ്സു മുതൽ സുഗതയെ മുത്തശ്ശി രാമായണം  പഠിപ്പിച്ചു. ക്ലാസിൽ ടീച്ചർ രാമായണ ശ്ലോകം തെറ്റിച്ചു ചൊല്ലിയപ്പോൾ സുഗതകുമാരി തിരുത്തി. അന്ന് അഞ്ചു വയസ്സ്. സുഗതകുമാരിയും ചേച്ചി ഹൃദയകുമാരിയും അനിയത്തി സുജാതാദേവിയും കുട്ടിക്കാലം തൊട്ടേ രാമായണശ്ലോകങ്ങൾ ചൊല്ലി അന്താക്ഷരിയും കളിച്ചിരുന്നു. 

 

വെറുതെയിരിക്കുമ്പോഴും മനസ്സിൽ രാമായണം ചൊല്ലിക്കൊണ്ടിരിക്കും. ചുണ്ടനക്കം കാണുന്ന വീട്ടുകാർക്കറിയാം അത് രാമായണമാണെന്ന്. 

 

കർക്കടകത്തിൽ മാത്രം രാമായണം വായന എന്നില്ല. ബാലകാണ്ഡവും സുന്ദരകാണ്ഡവും നിരന്തരം വായിക്കും. എന്നും പ്രാർഥനയിൽ രാമായണം ഉണ്ട്. പ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ രാമായണ സന്ദർഭങ്ങൾ ഓർക്കും. അങ്ങനെയാണല്ലോ ദശരഥൻ പറഞ്ഞത്, ഇങ്ങനെയാണല്ലോ കൈകേയി മറുപടി പറഞ്ഞത് എന്നതൊക്കെ തീരുമാനത്തെ സ്വാധീനിക്കും. അഞ്ചോ ആറോ വയസ്സുള്ളപ്പോൾ സുഗതകുമാരിയും ചേച്ചിയും കൂടി ഡൈനിങ് ടേബിളിന്റെ മുകളിൽ കയറി നിൽക്കും. 

രാമായണത്തിൽ ഹനുമാൻ ലങ്കാസമുദ്രം ചാടിക്കടക്കുന്ന ഭാഗം ഉച്ചത്തിൽ ചൊല്ലും. പിന്നെ മേശ ലങ്കയാണെന്നു സങ്കൽപ്പിച്ച് താഴേക്ക് ഒറ്റച്ചാട്ടം. നെറ്റിയോ നെഞ്ചോ ഇടിച്ചു വീഴും. കുറച്ചുനേരം കരഞ്ഞുകൊണ്ടു നടക്കും. വീണ്ടും ഇതു തന്നെ ചെയ്യും. അങ്ങനെ കുട്ടിക്കാലത്തു പല തവണ ലങ്ക ചാടിക്കടന്ന ഓർമ ഇന്നുമുണ്ട് സുഗതകുമാരിയുടെ മനസ്സിൽ. 

 

English Summary: Poet Sugathakumari's memoir about Ramayana month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com