നാലു വരികളിൽ രാമകഥാസംക്ഷിപ്തം

Madampu Kunjukuttan
SHARE

മാടമ്പ് കുഞ്ഞുകുട്ടന്റെ മുത്തച്ഛന്റെ അനിയൻ അഥവാ മുത്തപ്ഫൻ ചിത്രൻ നമ്പൂതിരിപ്പാട് രാമായണം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തിട്ടുണ്ട്. മാടമ്പ് അധ്യാത്മരാമായണത്തിനു മലയാളത്തിൽ വ്യാഖ്യാനവും എഴുതിയിട്ടുണ്ട്. തലമുറകളുടെ രണ്ടു കരകളിൽ നിന്ന് ഇതിഹാസത്തെ അവർ നോക്കിക്കണ്ടു. രാമായണത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഗംഗാനദിക്കരയിലെ ഗുഹസംഗമമാണ് മാടമ്പ് ഓർത്തത്.

തന്റെ തോണിയിൽ ശ്രീരാമനെ ഗംഗയുടെ മറുകരയിൽ എത്തിച്ചപ്പോൾ ശ്രീരാമനോട് ഗുഹൻ പറഞ്ഞു, 14 വർഷം ഒപ്പം താമസിക്കാൻ തന്നെ അനുവദിച്ചില്ലെങ്കിൽ പ്രാണൻ വെടിയുമെന്ന്. വനവാസകാലം കഴിഞ്ഞ് താൻ മടങ്ങി വരും വരെ മനസ്താപം കൂടാതെ കഴിയുക എന്ന് ശ്രീരാമൻ മറുപടി പറയുന്നു. ഗുഹന്റെ രാമഭക്തിക്ക് ദൃഷ്ടാന്തമാണ് ഈ സന്ദർഭം. എന്നാൽ രാമായണകഥയുടെ കേന്ദ്രബിന്ദുവായി മാടമ്പ് കരുതുന്നത് 

‘കേകയപുത്രിക്ക് 

രണ്ടുവരം നൃപ 

നേകിനാൻ പോലതു 

കാരണം രാഘവൻ 

പോകുന്നിതു 

വനത്തിന്നു, ഭരതനും 

വാഴ്കെന്നു വന്നുകൂടും ധരാമണ്ഡലം’ എന്ന വരികളാണ്. ഈ നാലുവരികളിൽ രാമകഥാസംക്ഷിപ്തമുണ്ട്. ‌രാമകഥയുടെ ഗതി തന്നെ മാറ്റി മറിക്കുന്ന വരികളാണ് അതെന്ന് മാടമ്പിന് തോന്നാറുണ്ട്. 

English Summary: Writer Madampu Kunjukuttan's memoir about Ramayana month

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;