പാഠഭേദങ്ങൾ പകരുന്ന പുതുമ

ramayanaksharam-anuja
SHARE

എഴുത്തുകാരി അനുജ അകത്തൂട്ടിന്റെ അമ്മ എല്ലാ കർക്കടകത്തിലും രാമായണം വായിക്കാറുണ്ട്.  കുറച്ചു മുതിർന്നപ്പോൾ ഇടയ്ക്കെല്ലാം അനുജയ്ക്കും വായിക്കാൻ കൊടുത്തിരുന്നു. അന്നൊക്കെ സുന്ദര കാണ്ഡത്തിലെ വരികളൊക്കെ തെറ്റാതെ വായിച്ചെടുക്കുന്നതു തന്നെ നേട്ടമായി കരുതിപ്പോന്നു. സ്കൂൾ കാലത്തു വയലാറിന്റെ രാവണപുത്രിയും താടക എന്ന രാജകുമാരിയും ഒക്കെ വായിച്ചപ്പോഴാണ് ഒരേ കഥയ്ക്കുള്ളിൽ വ്യത്യസ്ത വീക്ഷണ കോണുകൾ ഉണ്ടാകുന്നതിന്റെ സാധ്യതയെ പറ്റി തിരിച്ചറിഞ്ഞത്. ഭീകരിയായ രാക്ഷസിയിൽ നിന്നു പ്രണയപരവശയായ കാടിന്റെ രാജകുമാരിയിലേക്കുള്ള താടകയുടെ രൂപമാറ്റം വ്യത്യസ്ത അനുഭവമായിരുന്നു. രാവണപുത്രിയായ സീത, സ്ത്രീജിതനല്ലാത്ത ശ്രീജിതനായ രാവണൻ, രാജകുമാരിയായ താടക അങ്ങനെ അനേകം പാഠഭേദങ്ങൾ. 

വീര്യ ശുൽകകളായി കന്യകമാർ വിവാഹിതരായിരുന്ന ഒരു കാലത്ത് ആഗ്രഹപൂർത്തിക്കായി പുരുഷനെ സമീപിച്ചപ്പോൾ പരിഹാസപാത്രമായ ശൂർപ്പണഖ ഫെമിനിസ്റ്റ് ആണെന്നും തോന്നി. ഇത്തരം വായനകളിൽ നന്മ തിന്മകളുടെ ആപേക്ഷികത കൂടുതൽ പ്രകടമായി. നായകനും നായികയും വില്ലനും ഉപകഥാപാത്രങ്ങളും പരസ്പര പ്രാധാന്യങ്ങൾ വച്ചുമാറുന്നതായും അനുഭവപ്പെട്ടു. ഇത്തരം പാഠഭേദങ്ങളുടെ സാധ്യതകളാണ് ഇന്നും രാമായണത്തിന്റെ പുതുമ നില നിർത്തുന്നതെന്നാണ് അനുജയ്ക്കു തോന്നുന്നത്. വളരുന്തോറും മാറുന്ന ചിന്താഗതികളെയെല്ലാം ഉൾക്കൊള്ളാനുള്ള ഇടം നൽകുന്നതു കൊണ്ടാകാം രാമായണം ഇന്നും നമ്മുടെ പഞ്ഞ കർക്കടകങ്ങളെ സമ്പന്നമാക്കുന്നതെന്നും കരുതുന്നു അനുജ.

English Summary: Anuja Akathoottu's memoir about Ramayana month

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;