ADVERTISEMENT

ഷൂട്ടിങ് സെറ്റിൽ വെറുതെയിരുക്കുമ്പോൾ താൻ ആദിത്യഹൃദയമന്ത്രം ഉരുവിടാറുണ്ടെന്ന് ശ്രീകുമാരൻതമ്പി പറയുന്നു. ആദിത്യഹൃദയമന്ത്രം ജപിക്കാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇല്ല. ഈ രാമായണമാസത്തിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ശ്രീകുമാരൻതമ്പി രാമായണം വായിക്കുന്നു. രാവണനിഗ്രഹത്തിന് തൊട്ടുമുൻപ് ശ്രീരാമന് അഗസ്ത്യമുനി ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുക്കുന്നത് യുദ്ധ കാണ്ഡത്തിലാണ്. 

സന്താപനാശകരായ 

നമോനമഃ 

അന്ധകാരാന്തകരായ നമോനമഃ 

ചിന്താമണേ!ചിദാനന്ദായതേ നമഃ 

നീഹാരനാശകരായ 

നമോനമഃ 

ശ്രീരാമന് അഗസ്ത്യൻ സൂര്യന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുകയാണ് അവിടെ. സകലലോകങ്ങളുടെയും രക്ഷകനാണ് സൂര്യൻ. അതുകൊണ്ട് ആദിത്യനെ ധ്യാനിച്ചിട്ടു വേണം യുദ്ധത്തിനു പുറപ്പെടാൻ എന്നാണ് അഗസ്ത്യൻ ഉപദേശിക്കുന്നത്. തന്റെ ജീവിതത്തിനൊരു അച്ചടക്കം വന്നത് കുട്ടിക്കാലം തൊട്ടേ രാമായണം വായന ശീലമാക്കിയതുകൊണ്ടാണെന്ന് ശ്രീകുമാരൻതമ്പി പറയുന്നു. ഭക്തഹനുമാൻ സിനിമയിലെ ഗാനങ്ങൾ, മാനസവീണ എന്ന സിനിമയിലെ മായയാം മാരീചൻ മുൻപേ.. എന്ന ഗാനം, കെ.എസ്. ചിത്രയുടെ പുഷ്പാഭരണം എന്ന പ്രസിദ്ധമായ ആൽബത്തിലെ രാമനാമ ജപം തുടരുക എന്ന ഗാനം. രാമായണം കടന്നുവരുന്ന സ്വന്തം ഗാനങ്ങളെക്കുറിച്ചും തമ്പിക്ക് ഓർക്കാൻ ഒരുപാടുണ്ട്. 

 

English Summary: Sreekumaran Thampi's memoir about Ramayana month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com