‘പെട്രോഗ്രാദ് പാടുന്നു’ പുസ്തകം പ്രകാശനം ചെയ്തു

Petrograd-padunnu
SHARE

കാലികപ്രസക്തമായ കവിതകൾകൊണ്ട് സാഹിത്യലോകത്ത് ശ്രദ്ധേയയായ കവയത്രി ബീന റോയിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘പെട്രോഗ്രാദ് പാടുന്നു’ പ്രകാശനം ചെയ്തു.

മലയാളത്തിന്റെ സുസമ്മതനായ എഴുത്തുകാരൻ സി.വി. ബാലകൃഷ്ണനാണ് പ്രകാശനം നടത്തിയത്. കവിയും അധ്യാപകനുമായ എ. വി. പവിത്രൻ പുസ്തകം ഏറ്റുവാങ്ങി.

വാങ്മയചാരുതയാർന്ന അറുപത് കവിതകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൈരളി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

‘മാനവികതയുടെ സർഗ്ഗാത്മകത തുളുമ്പുന്ന കവിതകൾ’ എന്നാണ് ഗാനരചയിതാവും കവിയുമായ പി. കെ. ഗോപി ഈ സമാഹാരത്തിന്റെ അവതാരികയിൽ ബീന റോയിയുടെ കവിതകളെ വിശേഷിപ്പിച്ചിരിക്കുന്നത്.

വായനാ മികവുപുലർത്തിയ ആദ്യകവിതാസമാഹാരമായ ‘ക്രോകസിന്റെ നിയോഗങ്ങൾ’ ലണ്ടൻ മലയാള സാഹിത്യവേദിയായിരുന്നു പ്രസിദ്ധീകരിച്ചത്. 

മികവുറ്റ രചനാശൈലി കൈമുതലായുള്ള ഈ എഴുത്തുകാരി, രണ്ട് സംഗീതആൽബങ്ങളിലായി പത്ത് ഗാനങ്ങളുടെ രചയിതാവാണ്. 2018-ൽ പുറത്തിറങ്ങിയ ‘ബൃന്ദാവനി’യും, 2020ൽ റിലീസ് ചെയ്ത ‘ഇന്ദീവരം’ എന്ന രണ്ടാമത്തെ ആൽബവും വളരെയേറെ  പ്രേക്ഷകപ്രീതിയോടെ ആസ്വാദകരിലേക്കെത്തിയിരുന്നു. ഇന്ദീവരത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്.

രണ്ട് ആൽബങ്ങളും റിലീസ് ചെയ്തത് ഗർഷോം ടിവിയാണ്.

English Summary : Book release, ‘Petrograd padunnu’ written by Beena Roy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;