എകെജി സെന്ററിൽ എന്തു നടക്കുന്നു? ഉത്തരം മനോരമ വാര്‍ഷികപ്പതിപ്പില്‍

malayala-manorama-onam-2020-annual-issue-article-image
SHARE

തിരുവനന്തപുരം എകെജി സെന്ററിലും നേതാക്കള്‍ താമസിക്കുന്ന എകെജി ഫ്ലാറ്റിലും എന്തു നടക്കുന്നു? മലയാളികളുടെ മാത്രമല്ല കേരള രാഷ്ട്രീയത്തെ താൽപര്യപൂർവം നിരീക്ഷിക്കുന്ന ആരുടെയും ഏറ്റവും വലിയ കൗതുകങ്ങളിലൊന്നാണത്. എകെജി സെന്ററിന്റെ ഉള്ളിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു ഇത്തവണ മലയാള മനോരമ വാര്‍ഷികപ്പതിപ്പ്. അതു മാത്രമല്ല, മലയാളി ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രണ്ടു കരുത്തരായ സ്ത്രീകൾ തങ്ങളുടെ ജീവിതത്തിലെ നിർണായക വഴികളെപ്പറ്റി സംസാരിക്കുന്നുമുണ്ട്.

malayala-manorama-onam-2020-annual-issue

‘ഇന്ദിരാഗാന്ധിക്കുശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടിട്ടുള്ള സ്ത്രീ ഞാനായിരിക്കും’ എന്ന് ഒളിപ്പോരുകളുടെ ആ കാലത്തെപ്പറ്റി പറയുന്നത് കേരളത്തിന്റെ എക്കാലത്തെയും വലിയ കായിക താരം പി.ടി.ഉഷയാണ്. സമകാല കേരളത്തിൽ ആരാധനയും ആക്രമണങ്ങളും ഒരുപോലെ നേരിടേണ്ടിവന്നയാളാണ് പാർവതി തിരുവോത്ത്. സിനിമാതാരം എന്ന ആകാശജീവിതത്തിൽനിന്ന് ഭൂമിയിലേക്കിറങ്ങി നിലപാടുകൾ വിളിച്ചുപറയുന്ന പാർവതി തന്റെ ബോധ്യങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്ന ദീർഘ സംഭാഷണമുണ്ട് വാർഷികപ്പതിപ്പിൽ. 

മലയാളത്തിലെ ശ്രദ്ധേയരായ രണ്ടെഴുത്തുകാരുടെ നോവലുകളും വായിക്കാം– കെ.ആര്‍.മീരയുടെ ‘ഖബര്‍’, പെരുമ്പടവം ശ്രീധരന്റെ ‘അശ്വാരൂഢന്റെ വരവ്’

മഹാമാരിക്കെതിരെയുള്ള പോരാട്ടകാലത്ത് ഈ ഓണം വീട്ടിലിരുന്ന് ആഘോഷിക്കാം, മനോരമ വാർഷികപ്പിതിപ്പിനൊപ്പം

Englsih Summary : Malayala Manorama Onam 2020 Annual Issue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;