കേരളമെന്ന പാതാളദേശം

kaithapram-damodaran-namboothiri
കൈതപ്രം ദാമോദരൻ നമ്പൂതിരി
SHARE

ഓണത്തെപ്പറ്റി പറഞ്ഞുപോവുന്ന കഥകൾ നോക്കിയാൽ കേരളമാണ് ഭാരതത്തിന്റെ പാതാളദേശമെന്ന സങ്കൽപമുണ്ട്. പീഠഭൂമിക്കും താഴെയായാണ് കേരളത്തിന്റെ കിടപ്പ്. കേരളത്തിലാണ് നാഗാരാധന കൂടുതലുള്ളത്. അനന്തനെന്നത് സർപ്പമാണ്. അനന്തപുരിയെന്ന പേരു പറയുമ്പോൾ വിഷ്ണുവിനെക്കാൾ പ്രാധാന്യം വരുന്നത് അനന്തനെന്ന സർപ്പത്തിനാണ്.

സാധാരണ സ്ഥലനാമങ്ങൾ പരിശോധിക്കാം. അത്തച്ചമയം നടക്കുന്ന തൃപ്പൂണിത്തുറയ്ക്കു തൊട്ടടുത്താണ് തൃക്കാക്കര. തൃക്കാക്കരയ്ക്ക് തൊട്ടടുത്തുള്ള സ്ഥലമാണ് പാതാളം. ഏറെ രസകരമായ സ്ഥലനാമ വസ്തുതയാണത്. വാമനൻ ബലിയെ പാതാളത്തിലേക്ക് താഴ്ത്തിയെന്നാണ് സങ്കൽപം. ഏറ്റവും ശക്തനായ ഭരണാധികാരിയായ മഹാബലിയെ ഒരിക്കലും മരണമില്ലാത്ത ചിരഞ്ജീവിയായാണ് വിശേഷിപ്പിക്കുന്നത്. ‘അശ്വത്ഥാമാ ബലി‍ർ വ്യാസൗ’ എന്നാണ് ചിരഞ്ജീവികളെക്കുറിച്ചുള്ള ശ്ലോകത്തിലുള്ളത്. ഇതൊക്കെ കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ ഉത്തരേന്ത്യൻ ഭരണസമൂഹത്തിൽനിന്ന് താഴ്ത്തപ്പെട്ട് കേരളത്തിലേക്കു വന്ന രാജാവാണ് ബലിയെന്നു തോന്നുന്നു. പഴമക്കാർക്ക് ഈ ആശയം എത്രമാത്രം ഇഷ്ടപ്പെടുമെന്നറിയില്ല.

‘കാരാകർക്കടകവും കൂരാക്കൂരിരുട്ടും’ കഴിഞ്ഞാണ് വസന്തകാലമായ ചിങ്ങമാസം കടന്നുവരുന്നത്. അതിനൊപ്പമാണ് ഓണം ആഘോഷിക്കുന്നത്. കാർഷികപരമായും ചരിത്രപരമായും വായ്മൊഴിപ്രകാരം പുരാണപരമായും ഓണം പ്രാധാന്യമുള്ളതാണ്.’

English Summary : Kaithapram Damodaran Namboothiri's writing on Onam Celebration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;