എന്നും ഓർക്കാനിഷ്ടം 2001 ലെ ഓണം; ജീവിതം മാറ്റിമറിച്ചത് ആ ഓണക്കാല ഹിറ്റ് ചിത്രം

HIGHLIGHTS
  • മൂലമറ്റം സ്വദേശിയായ പിന്നണിഗായിക അശ്വതി വിജയൻ ഓണം ഓർമകൾ പങ്കുവയ്ക്കുന്നു
Play Back Singer Aswathy Vijayan
അശ്വതി വിജയൻ
SHARE

ഒരുപിടി ഓണങ്ങൾ കടന്നുപോയിട്ടുണ്ടെങ്കിലും ഇന്നും പ്രിയം 2001 ലെ ഓണമാണ്. ഓണം റിലീസായ രാക്ഷസ രാജാവിലാണ് ആദ്യമായി പിന്നണി ഗായികയാകുന്നത്. ഈ ചിത്രത്തിൽ സ്വപ്‌നം ത്യജിച്ചാൽ സ്വർഗം ലഭിക്കും എന്ന പാട്ടാണ് എന്റെ ജീവിതഗതി മാറ്റിയത്. 

കാര്യമായി സിനിമകളിൽ പാടിയിട്ടില്ലെങ്കിലും പിന്നീട് ഒട്ടേറെ ആൽബങ്ങളിൽ പാടാൻ അവസരം ലഭിച്ചു. 2001 ലെ ഓണക്കാലത്ത് ഒരു കസെറ്റിന്റെ റിക്കോർഡിങ്ങിനായി തിരുവനന്തപുരത്ത് തങ്ങുമ്പോഴാണ് സിനിമ റിലീസ് ചെയ്തത്. ഓണത്തിന് രാവണപ്രഭുവും രാക്ഷസരാജാവുമായിരുന്ന ഓണം ഹിറ്റ് ചിത്രങ്ങൾ.

തിരുവനന്തപുരം രമ്യ തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്തത്. ഓണനാളിൽ തിരുവനന്തപുരത്തു ബന്ധുവീട്ടിലായിരുന്ന ഞങ്ങൾ നല്ലൊരു അടിപൊളി തിയറ്ററിലെ ബിഗ് സ്‌ക്രീനിൽ സ്വന്തമായി പാടിയ പാട്ട് കേട്ട അനുഭവം ഇന്നും മധുരിക്കുന്ന ഓർമയാണ്. 

ഓണക്കാലം അമ്മ വീട്ടിലോ അച്ഛന്റെ വീട്ടിലോ ആണ് കഴിച്ചുകൂട്ടിയിരുന്നത്. ചിലപ്പോൾ ബന്ധുക്കളെല്ലാം ഞങ്ങളുടെ വീട്ടിലെത്തും എനിക്ക് എല്ലാ ഓണക്കാലങ്ങളും മധുരം നിറഞ്ഞ ഓർമകളാണ്. ബന്ധുവീടുകളും ബന്ധുക്കളുമായുള്ള കൂടിച്ചേരലില്ലാതെ അറക്കുളത്തെ വീട്ടിൽ ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഇത്തവണ.

English Summary : Play back Singer Aswathy Vijayan's Onam Memories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;