ADVERTISEMENT

ഡിസി കിഴക്കെമുറി സ്മാരകപ്രഭാഷണം, മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബലും ജയറാം രമേശും സംസാരിക്കും

 

22-ാമത് ഡിസി കിഴക്കെമുറി സ്മാരകപ്രഭാഷണം സെപ്റ്റംബര്‍ 11, 12 തീയതികളില്‍ വൈകീട്ട് ഏഴിന് നടക്കും.11 ന് പരിസ്ഥിതി ആഘാത പഠനത്തെക്കുറിച്ച് ജയറാം രമേശും 12 ന് ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് കപില്‍ സിബലും പ്രഭാഷണം നടത്തും. 

 

പ്രഭാഷണങ്ങള്‍ ഡിസി ബുക്‌സിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലൈവായി കാണാവുന്നതാണ്. 46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ-ചൈന ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ബെന്യാമിൻ എഴുതിയ നോവല്‍ നിശബ്ദ സഞ്ചാരങ്ങള്‍ വാര്‍ഷികത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രകാശിപ്പിച്ചു. മലയാളികളുടെ മദര്‍തരേസമാരെക്കുറിച്ചുള്ള നോവലാണ് നിശബ്ദസഞ്ചാരങ്ങളെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ലൈവില്‍ ബെന്യാമിന്‍, രവി ഡി സി എന്നിവരും പങ്കെടുത്തു.

 

English Summary: Kapil Sibal and Jairam Ramesh are main speakers on DC Kizhakkemuri Memorial Lecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com