ഒന്നു കനിഞ്ഞാൽ തോമസ് ജോസഫ് ഇനിയും കഥകൾ പറയും

writer-joseph-thomas-seeks-fiancial-aid-for-treatment
തോമസ് ജോസഫ്
SHARE

ആലുവ∙ മലയാളത്തിന്റെ പ്രിയ കഥാകാരൻ തോമസ് ജോസഫ് ഉറക്കത്തിൽ പക്ഷാഘാതമുണ്ടായി കിടപ്പിലായിട്ടു 2 വർഷം തികയുമ്പോൾ ചികിത്സയ്ക്കു വഴി കാണാതെ കുടുംബം നിസ്സഹായതയിൽ. 

ഇതിനകം 29 ലക്ഷം രൂപ ചെലവായി. ഭാര്യയുടെ ഇഎസ്ഐ ആനുകൂല്യങ്ങളും സുഹൃത്തുക്കളുടെയും എഴുത്തുകാരുടെയും കൂട്ടായ്മകൾ സ്വരൂപിച്ച തുകയും സർക്കാർ സഹായവുമൊക്കെ ചേർത്താണു കാര്യങ്ങൾ നടത്തിയത്. ഇനി മുന്നിൽ മാർഗങ്ങളൊന്നുമില്ല. ആകെ സമ്പാദ്യമായ കീഴ്മാടിലെ 10 സെന്റും വീടും കടബാധ്യത മൂലം ജപ്തി ഭീഷണിയിലാണ്.  2018 സെപ്റ്റംബർ 15നാണ് തോമസ് ജോസഫ് അബോധാവസ്ഥയിലായത്. 

 ഇടതുവശം പൂർണമായി തളർന്നു. വലതു കയ്യും കാലും ചെറുതായി അനക്കും. ഇടയ്ക്കു ചിലതൊക്കെ തിരിച്ചറിയും.  

ഭർത്താവിനു കൂട്ടിരിക്കേണ്ടി വന്നതോടെ ഭാര്യ റോസിലിക്ക്  ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടമായി. നടനായ മകൻ ജെസ്സെ നാടക, സിനിമാ പ്രവർത്തനങ്ങളെല്ലാം നിർത്തി യൂസ്ഡ് കാർ ഷോറൂമിൽ ജോലി ചെയ്യുകയാണ്. ഒപ്പം പിതാവിനെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. 

കാനറ ബാങ്കിന്റെ ചുണങ്ങംവേലി ശാഖയിൽ ജെസ്സെയുടെ പേരിലുള്ള അക്കൗണ്ട് നമ്പർ: 2921101008349. ഐഎഫ്എസ് കോഡ്: CNRB 0005653. ജെസ്സെയുടെ ഫോൺ: 9633457192.

English Summary : Writer Thomas Joseph seeks financial aid for treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;