ADVERTISEMENT

വ്യത്യസ്തതകളെ അംഗീകരിക്കുക പ്രധാനമാണ്. ഒരാളെ മാറ്റിനിർത്താനും ഒഴിവാക്കാനും കണ്ടെത്തുന്ന കാരണങ്ങളെല്ലാം നമ്മുടെ മനോഭാവ വൈകല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒരാളെ വിലയിരുത്തേണ്ടത് അയാളുടെ കഴിവും പ്രകടനവും നോക്കിയാണ്. വർണപ്പകിട്ടിലും രൂപഭാവത്തിലും കുഴപ്പങ്ങൾ കണ്ടെത്തുന്നവർ സ്വന്തം തനിമയിലും സാമർഥ്യത്തിലും വിശ്വാസമില്ലാത്തവരാണ്. മികവുള്ളവരെ തുരത്താനും സ്വന്തം അപകർഷത മറയ്ക്കാനുള്ള തന്ത്രങ്ങളിലൊന്നാണ് അവരുടെ ശാരീരിക പ്രത്യേകതകളെ അവഹേളിക്കുക എന്നത്. 

ഒരാളുടെ നിറമോ ശാരീരിക പ്രത്യേകതകളോ അല്ല, പെരുമാറ്റമാണ് അയാൾ ആരെന്നു വെളിവാക്കുന്നത്. കാലഹരണപ്പെട്ട ചിന്തകളും സങ്കൽപങ്ങളും കണിശതയോടെ പിന്തുടരുന്നതാണ് വിവേചനങ്ങൾ നിലനിൽക്കുന്നതിന്റെ അടിസ്ഥാന കാരണം. സമാനതകൾ ഉള്ളവരോടു മാത്രം ഇടപെടുന്നതിൽ എന്തു പുതുമയും ക്രിയാത്മകതയുമാണുള്ളത്? വൈരുധ്യ ഭാവങ്ങളോടു പുലർത്തുന്ന സമഭാവനയിൽ നിന്നാണ് എല്ലാ സൃഷ്ടിപരതയും ഉടലെടുക്കുന്നത്. വിരുദ്ധ ചിന്തകളുടെ സങ്കലനം പുതിയ ചിന്തകൾ സമ്മാനിക്കും; വിരുദ്ധ രുചിക്കൂട്ടുകൾ പുതിയ രുചിഭേദങ്ങൾ സൃഷ്ടിക്കും; പുതിയ മിശ്രിതങ്ങൾക്കെല്ലാം പുതിയതെന്തെങ്കിലും നൽകാനുമുണ്ടാകും.

English Summary : Should one judge a person by external appearance?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com