നിങ്ങള്‍ ഈ 20 പുസ്തകങ്ങള്‍ വായിക്കണമെന്ന് ഇലോണ്‍ മസ്‌ക്

elon-musk
Elon Musk. Photo Credit : Robyn Beck / AFP
SHARE

മനുഷ്യ ജീവിതം പുസ്തകങ്ങള്‍ക്ക് വിഷയമാകുന്നതും പുസ്തകങ്ങള്‍-പുണ്യഗ്രന്ഥങ്ങളടക്കം-ജീവിത്തിന്റെ ഗതി മാറ്റുന്നതുമെല്ലാം ചരിത്രത്തില്‍ നടന്നിരിക്കുന്ന കാര്യങ്ങളാണ്. ഇക്കാലത്ത് ജീവിക്കുന്നവര്‍ ചുറ്റും നോക്കിയാല്‍ നിരവധി പുതുമകള്‍ ദര്‍ശിക്കാം. അതിലൊന്നാണ് ടെക്‌നോളജി അവരെ എല്ലാ വശത്തുനിന്നും വരിഞ്ഞുകെട്ടാന്‍ ശ്രമിക്കുന്ന കാഴ്ച. ഇന്നത്തെ ടെക്‌നോളജിയുടെ മുഖ്യ കാര്‍മികരിലൊരാളാണ് ഇലോണ്‍ മസ്‌ക്. താമസിയാതെ റോഡുകളെ ‘ഭരിക്കാന്‍’ തുടങ്ങുമെന്നു പറയപ്പെടുന്ന ഇലക്ട്രോണിക് വാഹനക്കമ്പനിയായ ടെസ്‌ലയുടെയും റോക്കറ്റ് വിക്ഷേപണത്തില്‍വേറിട്ട വഴി തേടുന്ന സ്‌പെയ്‌സ് എക്‌സിന്റെയും തലയോട്ടിക്കുള്ളില്‍ ചിപ്പു വയ്ക്കാന്‍ ശ്രമിക്കുന്ന ന്യൂറാലിങ്കിന്റെയും ഉടമയും ശതകോടീശ്വരനുമാണ് മസ്‌ക്. സയന്‍സ് ഫിക്‌ഷന്‍ കഥകളില്‍ പറയുന്നതു പോലെയുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം എന്നു വേണമെങ്കില്‍ പറയാം. ചൊവ്വാ ഗ്രഹത്തില്‍ പോയി മനുഷ്യരുടെ കോളനി സ്ഥാപിക്കണം എന്നു വരെ സ്വപ്‌നം കാണുന്ന ആളുകളിലൊരാളാണ് കക്ഷി. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളില്‍ ചിലതെങ്കിലും പ്രാവര്‍ത്തികമായാല്‍ത്തന്നെ, ടെക്‌നോളജിയില്‍ ലോകം വലിയൊരു മുന്നേറ്റം തന്നെ നടത്തിയേക്കും. ഈ ഒറ്റയാന്റെ മനസ്സിനെ പരുവപ്പെടുത്തിയ ചില പുസ്തകങ്ങളെക്കുറിച്ച് ഇന്നു വായിക്കാം. നാളത്തെ ലോകത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഈ പുസ്തകങ്ങള്‍ വായിക്കുന്നതു നന്നായിരിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അദ്ദേഹം നിര്‍ദ്ദേശിക്കുന്ന 20 പുസ്തകങ്ങളുടെ ലിസ്റ്റ് ഇതാ:

books-1

1. ലൈഫ് 3.0: ബീയിങ് ഹ്യൂമന്‍ ഇന്‍ ദി എയ്ജ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- രചയിതാവ് മാര്‍ക് ടെഗ്‌മാര്‍ക്ക്. നിര്‍മിത ബുദ്ധിയുടെ കാലത്ത് മനുഷ്യനായിരിക്കുക എന്നു പറഞ്ഞാലെന്താണ് എന്നാണ് പുസ്തകം പറയാന്‍ ശ്രമിക്കുന്നത്. ഭൂമിയിലും ഭൂമിക്കപ്പുറത്തേക്കും ജീവിതവും ബുദ്ധിയും ബോധമണ്ഡലവും നേരിടുന്ന ഭാവി വെല്ലുവിളികളെ വരച്ചിടുന്ന, ആവേശം പകരുന്ന പുസ്തകം എന്നൊക്കെയാണ് മസ്‌ക് ഈ കൃതിയെ വിശേഷിപ്പിക്കുന്നത്.

2. സീറോ ടു വണ്‍: നോട്‌സ് ഓണ്‍ സ്റ്റാര്‍ട്ട്അപ്‌സ്, ഓര്‍ ഹൗടു ബില്‍ഡ് ദി ഫ്യൂച്ചര്‍- പീറ്റര്‍ തിയല്‍. മസ്‌ക് ഒരു ബിസിനസുകാരന്‍ കൂടിയാണ്. സ്റ്റ്ാര്‍ട്ട്അപ്പുകള്‍ തുടങ്ങാനുള്ള ഗൈഡ് ആയി ഇതിനെ കാണാം. പീറ്റര്‍ തിയല്‍ സമാനതകളില്ലാത്ത  ഒന്നിലേറെ കമ്പനികള്‍ക്കുവതുടക്കമിട്ടിട്ടുണ്ട്. അവ എങ്ങനെയാണെന്ന് ഈ പുസ്തകം വായിച്ചാല്‍ മനസ്സിലാകുമെന്നാണ് മസ്‌കിന്റെ കമന്റ്.

3. ട്വല്‍വ് എഗന്‍സ്റ്റ് ദ് ഗോഡ്‌സ്: ദി സ്‌റ്റോറി ഓഫ് അഡ്വഞ്ചര്‍- വിലിയം ബോലിതോ. നല്ലൊരു പുസ്തകമാണിത് എന്നാണ് മസ്‌കിന്റെ കമന്റ്.

4. ദി ബിഗ് പിക്ചര്‍: ഓണ്‍ ദി ഒറിജിന്‍സ് ഓഫ് ലൈഫ്, മീനിങ്, ആന്‍ഡ് ദി യൂണിവേഴ്‌സ് ഇറ്റ്‌സല്‍ഫ്- സീന്‍ ക്യാരള്‍. പൊതുവേ നമ്മളെല്ലാം പരമ്പരാഗതമായ ചിന്താഗതി പുലര്‍ത്തുന്നവരാണ്. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെപ്പറ്റിയും, അർഥത്തെക്കുറിച്ചും പറയുന്ന പുസ്തകമാണിത്. സീന്‍ ക്യാരള്‍ എഴുതിയ എന്തും താന്‍ ആവേശത്തോടെ റെക്കമൻഡ് ചെയ്യുന്നു എന്നാണ് മസ്‌ക് പറയുന്നത്. 

5. സൂപ്പര്‍ഇന്റലിജന്‍സ്: പാത്‌സ്, ഡെയ്‌ഞ്ചേഴ്‌സ്, സ്ട്രാറ്റജീസ്--നിക് ബോസ്‌ട്രോം. നിര്‍മിത ബുദ്ധിയെക്കുറിച്ച് നമ്മള്‍ എന്തുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തണമെന്നതിനെ കുറിച്ചുള്ള ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. നിര്‍മിത ബുദ്ധി ആണവായുധങ്ങളേക്കാള്‍ അപകടകരമാകാമെന്നാണ് മസ്‌ക് ഈ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റില്‍ പറഞ്ഞത്.

6. ലൈയിങ്–സാം ഹാരിസ്. അമേരിക്കന്‍ ചിന്തകനും ടോക് ഷോ ഹോസ്റ്റുമായ സാം ഹാരിസ് നമ്മുടെ ലോകത്തെക്കുറിച്ചുള്ള പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നയാളാണ്. ‘എന്റെ സുഹൃത്തായ സാം ഹാരിസ് എഴുതിയ ലൈയിങ് എന്ന പുസ്തകം വായിക്കൂ. അതിനു നല്ലൊരു പുറംചട്ടയുണ്ട്. കൂടാതെ നുണ പറയാതിരിക്കാനുള്ള നിരവധി കാര്യങ്ങള്‍ അതു പറഞ്ഞും തരുന്നു’– മസ്‌ക് പറയുന്നു. 

7. സ്‌ക്രൂ ബിസിനസ് ആസ് യൂഷ്വല്‍-റിച്ചഡ് ബ്രാന്‍സണ്‍. ജീവിത ശൈലിയുടെ കാര്യത്തില്‍ മദ്യ വ്യവസായി വിജയ് മല്ല്യയുടെ ഗുരു എന്നു വേണമെങ്കില്‍ വിളിക്കാവുന്ന ആളാണ് റിച്ചഡ് ബ്രാന്‍സണ്‍. എന്തായാലും, തനിക്ക് സ്‌ക്രൂ ബിസിനസ് ആസ് യൂഷ്വല്‍, വളരെ ഇഷ്ടപ്പെട്ടു. എല്ലാവരും അദ്ദേഹത്തിന്റെ സമീപനം സ്വീകരിക്കണമെന്നാണ് പുസ്തകം റെക്കമെന്‍ഡ് ചെയ്തുകൊണ്ട് മസ്‌ക് പറയുന്നത്.

8. അറ്റ്‌ലസ് ഷ്രഗ്ഡ്- അയിന്‍ റാന്‍ഡ്. ഇത് 1957ല്‍ പ്രസിദ്ധീകരിച്ച കൃതിയാണ്. സയന്‍സ് ഫിക്‌ഷനും നിഗൂഢതയും പ്രണയവും സമ്മേളിപ്പിച്ച നോവലാണിത്. കോളജ് കുട്ടികള്‍ വായിച്ചിരിക്കേണ്ട പുസ്തകം എന്നാണ് ഇതിനെക്കുറിച്ചുള്ള കമന്റ്. 

9. ഡീമന്‍- ഡാനിയല്‍ സുആരെസ്. രണ്ടു ഭാഗങ്ങളുള്ള ഈ നോവല്‍ ഒരു കംപ്യൂട്ടര്‍ ആപ്ലിക്കേഷനെക്കുറിച്ചുള്ളതാണ്. ഉഗ്രന്‍ വായനാനുഭവം എന്നാണ് മസ്‌കിന്റെ കമന്റ്.

10. മര്‍ചന്റ്‌സ് ഓഫ് ഡൗട്ട്: ഹൗ എ ഹാന്‍ഡ്ഫുള്‍ ഓഫ് സയന്റിസ്റ്റ്‌സ് ഒബ്‌സ്‌ക്യുവേര്‍ഡ് ദ് ട്രൂത് ഫ്രം ടൊബാക്കോ സ്‌മോക് ടു ക്ലൈമറ്റ് ചെയ്ഞ്ച്- നവോമി ഒറെസ്‌കെസ് ആന്‍ഡ് എറിക് എം കോണ്‍വേ. ഈ പുസ്തകം വായിക്കുന്നത് ഉപകാരപ്രദമായിരിക്കുമെന്നാണ് മസ്‌കിന്റെ ഉപദേശം.

11. ദ് വെല്‍ത് ഓഫ് നേഷന്‍സ്--ആഡം സ്മിത്. താന്‍ 14-ാം വയസ്സില്‍ കാള്‍ മാര്‍ക്‌സിന്റെ ദാസ് ക്യാപ്പിറ്റല്‍ വായിച്ചുവെന്നും അതിന്റെ ആംഗല തര്‍ജ്ജമയും ജര്‍മനുമായി ഒത്തു നോക്കിയാണ് വായിച്ചതെന്നും മസ്‌ക് പറയുന്നു. എന്നാല്‍, ഓട്ടോമേഷനിലൂടെ ചെലവഴിക്കല്‍ സമത്വം വരുമെന്ന് നേരത്തേ മനസ്സിലാക്കിയ ആളാണ് ആഡം സ്മിത് എന്നുമാണ് മസ്‌കിന്റെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരീക്ഷണം.

books-2

12. ഇഗ്നിഷന്‍!: ആന്‍ ഇന്‍ഫോര്‍മല്‍ ഹിസ്റ്ററി ഓപ് ലിക്വിഡ് റോക്കറ്റ് പ്രോപെലന്റ്‌സ്--ജോണ്‍ ഡ്രൂറി ക്ലാര്‍ക്. ബഹിരാകാശത്തെക്കുറിച്ച് തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്ന് എന്നാണ് മസ്‌ക് ഇതേക്കുറിച്ചു പറയുന്നത്. 

13. ദാസ് ക്യാപ്പിറ്റല്‍--കാള്‍ മാര്‍ക്‌സ്. അദ്ദേഹം ഈ പുസ്തകം വായിച്ച വിധം മുകളില്‍ പറഞ്ഞുവല്ലോ. ഏകാധിപത്യങ്ങള്‍ ജനങ്ങള്‍ക്കെതിരാണ്. പരസ്പരം സേവനം നടത്താനുള്ള മത്സരം നല്ലതാണ്. മസ്‌ക് പറയുന്നു. 

14. ഇഫ് ദ് യൂണിവേഴ്സ് ഈസ് ടീമിങ് വിത് ഏലിയന്‍സ്--വെയര്‍ ഈസ് എവരിബഡി?: സെവന്റിഫൗവ് സൊലൂഷന്‍സ് ടു തി ഫെര്‍മി പാരഡോക്‌സ് ആന്‍ഡ് ദ് പ്രോബ്ലം ഓഫ് എക്ട്രാ ടെറസ്ട്രിയല്‍ ലൈഫ്--സ്റ്റീവന്‍ വെബ്. ഉഗ്രന്‍ പുസ്തകം, പുറത്തിറങ്ങിയതേ താന്‍ വായിച്ചുവെന്ന് മസ്‌കിന്റെകമന്റ്.

15. ഡ്യൂണ്‍--ഫ്രാങ്ക് ഹെര്‍ബെര്‍ട്ട്. ഹെര്‍ബര്‍ട്ടിന്റെ ഡ്യൂണ്‍ സീരിസും ഉഗ്രനാണെന്ന് മസ്‌ക് പറയുന്നു. മെഷീന്‍ ലേണിങ്ങിനു പരിധി നിശ്ചയിക്കുന്നതു നന്നായിരിക്കുമെന്ന് അദ്ദേഹം വാദിക്കുന്നുവെന്ന് മസ്‌ക് പറയുന്നു.

16. ദ് മൂണ്‍ ഈസ് എ ഹാര്‍ഷ് മിസ്ട്രസ്--റോബര്‍ട്ട് എ ഹെയ്ന്‍ലെയ്ന്‍. മസ്‌കിന്റെ പ്രീയപ്പെട്ട ബഹിരാകാശ പുസ്തകങ്ങളിലൊന്ന്.

17. ദ് ഹിച്‌ഹൈക്കേഴ്‌സ് ഗൈഡ് ടു ദ് ഗ്യാലക്‌സി--ഡഗ്ലസ് ആഡംസ്. താന്‍ ഡഗ്ലസ് ആഡംസിനെ ഇഷ്ടപ്പെടുന്നുവെന്നും തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബഹിരാകാശ നൗക എച്എച്ജിറ്റിറ്റിജി ആണെന്നം മസ്‌ക് പറയുന്നു. 

18. ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍--വോള്‍ട്ടര്‍ ഐസാക്‌സണ്‍. ഇതൊരു മഹത്തായ ജീവചരിത്ര ഗ്രന്ഥമാണെന്നും ഇത് താന്‍ റെക്കമെന്‍ഡു ചെയ്യുന്നുവെന്നും മസ്‌ക് പറയുന്നു. 

19. കണ്‍സിഡര്‍ ഫ്‌ളീബസ്- അയന്‍ എം ബാങ്ക്‌സ്. ബാങ്ക്‌സിന്റെ കള്‍ചര്‍ സീരിസ് മഹത്തായ, പാതി-മനോനിര്‍മിതമായ ക്ഷീരപഥത്തെ സംബന്ധിച്ച പുസ്തകം. നിര്‍മ്മിതബുദ്ധിയെക്കുറിച്ച് അധികം പ്രത്യാശ നല്‍കാത്ത ഒന്ന് എന്നാണ് മസ്‌കിന്റെ അഭിപ്രായം.

book-3

20. ദ് ഫൗണ്ടേഷന്‍ സീരിസ്- ഐസക് അസിമോവ്. സയന്‍സ് ഫിക്‌ഷന്‍ മേഖലയിലെ അതികായകരിലൊരാളണ് അസിമോവ്. തന്റെ സ്‌പെയ്സ്എക്‌സിന്റെ സൃഷ്ടിയുടെ അടിസ്ഥാനം ഫൗണ്ടേഷന്‍ സീരിസും സെറോത് ലോയുമാണെന്ന് മസ്‌ക് പറയുന്നു. 

ഇതിലെ ബഹുഭൂരിപക്ഷം പുസ്തകങ്ങളും വായിക്കുകയും മനസ്സിലാക്കുകയും ചെയ്താല്‍ നമ്മള്‍ ജീവിതത്തെ നോക്കിക്കാണുന്ന രീതി തന്നെ മാറുമെന്ന കാര്യം ഉറപ്പാണ്. 

English Summary: 20 books Tesla CEO Elon Musk wants you to read

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.