ADVERTISEMENT

അമേരിക്കൻ മലയാളി സമൂഹത്തിലെ ആദ്യകാല നോവലിസ്റ്റും,  കവി, സാമൂഹിക വിമർശകൻ, കലാ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചയാൾ  എന്നി നിലകളിലാണ് എബ്രഹാം  തെക്കേമുറിയെ ലോകം അറിയുന്നത്.  കേരളത്തിലും അമേരിക്കയുൾപ്പെടയുള്ള  മറ്റു വിദേശ രാജ്യങ്ങളിലും  കലാ, സാഹിത്യ–സാമൂഹിക , മത രംഗങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന  മലയാളികൾക്ക് വളരെ സുപരിചിതനായ വ്യക്തിത്വമാണ്  എബ്രഹാം തെക്കേമുറി.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ തെക്കേമുറിവീട്ടിൽ  അബ്രഹാമിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച,  തെക്കേമുറി 1980 ലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. തന്റെ പ്രവാസകാലത്തിന്റെ ആരംഭം മുതൽക്കു തന്നെ എഴുത്തും വായനയും കൈവിടാതെ കാത്ത ഇദ്ദേഹം ഡാളസിലെ കേരള അസോസിയേഷൻ, കേരളം ലിറ്റററി സൊസൈറ്റി, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക  ഇവയുടെയൊക്കെയും സ്‌ഥാപക നേതാക്കളിലൊരാളാണ്.  ഡാളസിലെ അറിയപ്പെടുന്ന പല  സാമൂഹിക സങ്കടനകളിലും ഉപദേഷ്ടാവായി അദ്ദേഹം പ്രവർത്തിക്കുന്നു.

അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഡാലസിൽ നടത്തിയ പല ലാന(ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) മീറ്റിങ്ങുകളും ഇന്നും എന്നും അമേരിക്കയിലെ സാഹിത്യ പ്രേമികളുടെ മനസിൽ മായാതെ നിൽക്കുന്നു. സ്വത സിദ്ധമായ നർമത്തിലൂടെയും പൊട്ടിച്ചിരിയിലൂടെയും തന്റെ സുഹൃത്‌വലയത്തെ  അദ്ദേഹം നിരന്തരം  വിപുലപ്പെടുത്തുന്നു. തെക്കേമുറിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടുള്ള ധാരാളം സാഹിത്യകാരൻമ്മാരും ആ സുഹൃത് വലയം ദൃഢമാക്കുന്നു 

സാഹിത്യകൂട്ടായ്മൾക്കു ശേഷമുള്ള സായാഹ്‌നക്കൂട്ടായ്മകളിൽ തെക്കേമുറിയുടെ നേതൃത്വത്തിലുള്ള സംഗീത സദസ്സുകൾ  എന്നും ഹൃദ്യമായ ഒരനുഭൂതി തന്നെയാണ്.  ഡാളസിലെ കേരള ലിറ്റററി  സൊസൈറ്റിയെയും, ലാനയെയും   സ്വന്തം കുടുംബം പോലെ കരുതുന്ന തെക്കേമുറി തന്റെ അറുപത്തി രണ്ടാം വയസിന്റെ ചെറുപ്പത്തിലും   കാലികപ്രസകതമായ വിഷയങ്ങളിൽ  തൂലിക നിരന്തരം ചലിപ്പിച്ചു കൊണ്ടേയിരിക്കുന്നു.       

എഴുത്തിലൂടെ സമകാലീന പ്രസിദ്ധികരണങ്ങളിൽ  നിരന്തരമായി സാമൂഹിക വിമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന തെക്കേമുറി ഇതിനോടകം അനവധി നോവലുകളും, കവിതാ സമാഹാരങ്ങളും പ്രസിദ്ധികരിച്ചു കഴിഞ്ഞു.  പറുദീസയിലെ യാത്രക്കാർ, ശൂന്യമാക്കുന്ന മ്ലേച്ഛത, ഗ്രീൻ കാർഡ്, സ്വർണ്ണക്കുരിശ്  ഇവയെല്ലാം അദ്ദേഹത്തിന്റെ നോവലുകളാണ്. 

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി   അമേരിക്കയിൽ ജീവിക്കുന്ന തെക്കേമുറി  പിറന്ന നാടുമായുള്ള പുക്കിൾക്കൊടി ബന്ധം ഇന്നും  വിടാതെ സൂക്ഷിക്കുന്നു. മലയാളത്തെയും സാഹിത്യത്തെയും ഇത്ര കണ്ടു സ്നേഹിക്കുന്ന തെക്കേമുറി ലോക രാഷ്ട്രിയവും  സാമൂഹിക മാറ്റങ്ങളുമെല്ലാം സൂക്ഷമായി വീക്ഷിക്കുന്നു. തന്റെ അറിവുകൾ നിരന്തരം പുതുക്കിക്കൊണ്ടേയിരിക്കുന്നു.  

ഭാര്യ ഏലിയാമ്മയോടും മക്കളോടുമൊപ്പം  ഡാളസിലെ മർഫിയിലാണ് താമസം.  ദിവസത്തിന്റെ നല്ല ഭാഗവും എഴുത്തിനും വായനക്കുമായി മാറ്റി വെയ്ക്കുന്ന തെക്കേമുറി നല്ലയൊരു കർഷകൻ കൂടിയാണ്.   സണ്ണിച്ചായനെന്നും അടുത്ത സുഹൃത്തുക്കളും കുടുംബാങ്ങളും വിളിക്കുന്ന തെക്കേമുറിയോടൊപ്പമാണ് ഡാളസിലെ  കേരളാ  ലിറ്റററി  സൊസൈറ്റിയുടെ ഈ മാസത്തെ സാഹിത്യ സല്ലാപം. അമേരിക്കയുടെ നാനാ ഭാഗത്തു നിന്നും, കേരളത്തിൽ നിന്നുമുള്ള   അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റു സാഹിത്യകാരന്മാരും ഈ മീറ്റിങ്ങിൽ പങ്കെടുക്കുന്നു.  അതെ, എബ്രഹാം തെക്കേമുറി യാത്ര തുടരുകയാണ്. സാകൂതം.

English Summary : Kerala Literary Society Sahithya Sallapam with Abraham Thekkemuri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com